Asianet News MalayalamAsianet News Malayalam

കോൺഗ്രസിന് സ്ഥാനാര്‍ത്ഥികളില്ല: അരുണാചലിൽ മുഖ്യമന്ത്രി പേമ ഖണ്ഡു അടക്കം 5 സീറ്റിൽ ബിജെപിക്ക് എതിരില്ല

പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിച്ചിട്ടും അഞ്ച് ബിജെപി സ്ഥാനാര്‍ത്ഥികൾക്കെതിരെ ആരും പത്രിക നൽകിയില്ല

Arunachal BJP to win 5 seats unopposed kgn
Author
First Published Mar 27, 2024, 10:51 PM IST

ദില്ലി : അരുണാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റിൽ ബിജെപി വിജയത്തിലേക്ക്. മുഖ്യമന്ത്രി പേമ ഖണ്ഡു അടക്കം അഞ്ച് പേര്‍ക്ക് സംസ്ഥാനത്ത് എതിര്‍ സ്ഥാനാര്‍ത്ഥികളില്ല. നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിച്ചിട്ടും അഞ്ച് ബിജെപി സ്ഥാനാര്‍ത്ഥികൾക്കെതിരെ ആരും പത്രിക നൽകിയില്ല. ഇതോടെയാണ് അഞ്ചിടത്തും ബിജെപിക്ക് വിജയം ഉറപ്പായത്. പത്രികകളിൽ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ആരും പത്രിക പിൻവലിച്ചില്ലെങ്കിൽ ഇവരെല്ലാം വിജയികളാവും. സംസ്ഥാനത്ത് മുക്തോ നിയമസഭ മണ്ഡലത്തിൽ നിന്നാണ് പേമ ഖണ്ഡു മത്സരിച്ചിരുന്നത്. അഞ്ചിടത്തും കോൺഗ്രസോ മറ്റ് കക്ഷികളോ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയില്ല.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios