Asianet News MalayalamAsianet News Malayalam

കോൺ​ഗ്രസിന്‍റെ സഹായം വേണ്ട, ദില്ലിയിലെ ലോക്സഭാ സീറ്റുകളെല്ലാം സ്വന്തമാക്കും; അരവിന്ദ് കെജ്രിവാൾ

എഎപിക്ക് മാത്രമേ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ സാധിക്കുകയുള്ളുവെന്ന് കെജ്രിവാൾ നേരത്തെ അവകാശപ്പെട്ടിരുന്നു.

arvind kejriwal says aap win 7 lok sabha seats in delhi without congress alliance
Author
Delhi, First Published Mar 12, 2019, 6:14 PM IST

ദില്ലി: കോൺ​ഗ്രസിന്റെ പിന്തുണയില്ലാതെ തന്നെ ദില്ലിയിലെ ഏഴ് ലോക്സഭാ സീറ്റുകളിലും ആം ആദ്മി ജയിക്കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മിയുമായി  സഖ്യത്തിനില്ലെന്ന് കഴിഞ്ഞ ദിവസം രാഹുൽ ​ഗാന്ധി അറിയിച്ചതിന് പിന്നാലെയാണ് കെജ്രിവാളിന്റെ പ്രസ്താവന.

'സഖ്യത്തിന് കോൺ​ഗ്രസില്ലെന്നാണ് മാധ്യമങ്ങളിലൂടെ ഞങ്ങൾ അറിഞ്ഞത്. ദില്ലിയിലെ കോൺ​ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിത്തും ഇതേ കാര്യം തന്നെ പറഞ്ഞു. ഞങ്ങൾ നടത്തിയ സർവേ പ്രകാരം ആം ആദ്മി ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകളും സ്വന്തമാക്കും. കോൺ​ഗ്രസിന്റെ സഹായമില്ലാതെ തന്നെ എഎപി വിജയം കരസ്ഥമാക്കും'- കെജ്രിവാൾ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് എഎപിയുമായി സഖ്യത്തിനില്ലെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി അറിയിച്ചത്. ദില്ലിയിലെ ഏഴ് ലോക്സഭാ സീറ്റുകളും സ്വന്തമാക്കാൻ പ്രവർത്തിക്കണമെന്നും രാഹുൽ പ്രവർത്തകരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. കോൺഗ്രസിന് മാത്രമേ  ഇന്ത്യ ഒട്ടാകെ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുകയുള്ളുവെന്നും രാഹുൽ പ്രവർത്തകരോട് പറഞ്ഞു.

മുൻപും കോൺഗ്രസിനെതിരെ വിമർശനവുമായി കെജ്രിവാൾ രം​ഗത്തെത്തിയിരുന്നു. കോൺ​ഗ്രസിന് അഹങ്കാരമാണെന്നും അവരുടെ സ്ഥാനാർത്ഥികൾക്ക് കെട്ടിവെച്ച തുക പോലും തിരികെ ലഭിക്കില്ലന്നും കെജ്രിവാൾ പറഞ്ഞിരുന്നു. എഎപിക്ക് മാത്രമേ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ സാധിക്കുകയുള്ളുവെന്നും കെജ്രിവാൾ അഭിപ്രായപ്പെട്ടിരുന്നു.

Follow Us:
Download App:
  • android
  • ios