Asianet News MalayalamAsianet News Malayalam

അയോധ്യ വിധിയോട് എങ്ങനെ പ്രതികരിക്കണം; നേതാക്കള്‍ക്ക് പെരുമാറ്റച്ചട്ടം പുറത്തിറക്കി ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ പ്രതികരണങ്ങള്‍ക്ക് ശേഷം മാത്രമേ, മറ്റ് നേതാക്കള്‍ വിഷയത്തില്‍ പ്രതികരിക്കാവൂ എന്നും ബിജെപി നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

Ayodhya verdict: BJP issued code of conduct for leaders, cadres
Author
New Delhi, First Published Nov 5, 2019, 10:13 AM IST

ദില്ലി: അയോധ്യ ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതി വിധി വരാനിരിക്കെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പെരുമാറ്റച്ചട്ടവുമായി ബിജെപി. കോടതി വിധി അനുകൂലമായാലും പ്രതികൂലമായാലും പ്രകോപനപരമായ പ്രസ്താവനകള്‍ ഒഴിവാക്കുന്നതിനാണ് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ പ്രതികരണങ്ങള്‍ക്ക് ശേഷം മാത്രമേ, മറ്റ് നേതാക്കള്‍ വിഷയത്തില്‍ പ്രതികരിക്കാവൂ എന്നും ബിജെപി നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

അയോധ്യക്കേസ് വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വര്‍ക്കിംഗ് പ്രസിഡന്‍റ് ജെ പി നദ്ദയും ജനറല്‍ സെക്രട്ടറിമാരും കഴിഞ്ഞ ദിവസം ദില്ലിയില്‍ യോഗം ചേര്‍ന്നിരുന്നു. ബെംഗലൂരു, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലും ബിജെപി നേതാക്കളുടെ യോഗം വിളിച്ചു. വിധി വന്നതിന് ശേഷം എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യരുത് എന്ന് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാറിന്‍റെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടാകുന്നതുവരെ നേതാക്കള്‍ പരസ്യപ്രസ്താവന ഒഴിവാക്കണം. പാര്‍ട്ടിയുടെ പ്രതികരണമായി പാര്‍ട്ടി പ്രസിഡന്‍റാണ് പ്രസ്താവനയിറക്കേണ്ടതെന്നും നിര്‍ദേശത്തില്‍ പറയുന്നു.  

Follow Us:
Download App:
  • android
  • ios