Asianet News MalayalamAsianet News Malayalam

'അയോധ്യാ വിധി വരാനുണ്ട്, ദീപാവലിക്ക് സ്വര്‍ണത്തിന് പകരം ആയുധങ്ങള്‍ വാങ്ങൂ, ആവശ്യം വരും': ബിജെപി നേതാവ്

‘രാമക്ഷേത്രം പണിയണമെന്നാവും സുപ്രീംകോടതി വിധിയെന്ന ആത്മവിശ്വാസമുണ്ട് ഞങ്ങള്‍ക്ക്. വിധി തീര്‍ച്ചയായും ഈ അന്തരീക്ഷത്തെ അലങ്കോലപ്പെടുത്തും. അതിനുവേണ്ടി സ്വര്‍ണത്തിനും വെള്ളിക്കും പകരം ആയുധങ്ങള്‍ വാങ്ങി സൂക്ഷിക്കണം'

BJP leader asks people to buy swords instead of gold on Dhanteras to prepare for Ayodhya verdict
Author
Uttar Pradesh, First Published Oct 20, 2019, 10:00 PM IST

ലഖ്നൗ: ഈ ദീപാവലിക്ക് സ്വര്‍ണത്തിനും വെള്ളിക്കും പകരം  ഇരുമ്പ് വാളുകള്‍ വാങ്ങണമെന്ന് ജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും ആഹ്വാനം ചെയ്ത് യുപിയിലെ ബിജെപി നേതാവ് ഗജ്‌രാജ് രണ. അയോധ്യക്കേസില്‍ സുപ്രീം കോടതി വിധി വരാനിരിക്കെയാണ് ബി.ജെ.പി നേതാവിന്റെ ആഹ്വാനം. ബിജെപിയുടെ ദിയോബന്ദ് സിറ്റി പ്രസിഡന്റ് ആണ് രണ.

‘രാമക്ഷേത്രം പണിയണമെന്നാവും സുപ്രീംകോടതി വിധിയെന്ന ആത്മവിശ്വാസമുണ്ട് ഞങ്ങള്‍ക്ക്. വിധി തീര്‍ച്ചയായും ഈ അന്തരീക്ഷത്തെ അലങ്കോലപ്പെടുത്തും. അതിനുവേണ്ടി സ്വര്‍ണത്തിനും വെള്ളിക്കും പകരം ആയുധങ്ങള്‍ വാങ്ങി സൂക്ഷിക്കണം. ആ സമയത്ത് നമുക്ക് ഈ ആയുധങ്ങള്‍ ആവശ്യമാകുമെന്നുറപ്പാണ്’, ഗജ്‌രാജ് രണ പറഞ്ഞു. 
  
എല്ലാവർക്കും രാമന്റെ മഹത്തായ ദർശനം ലഭിക്കണം, അതിനായി അയോധ്യയിൽ രാമന്റെ മഹാക്ഷേത്രം പണിയണമെന്ന് നാട്ടുകാർ ആഗ്രഹിക്കുന്നുവെന്ന് രണ പറഞ്ഞു.  അയോധ്യ വിഷയത്തിൽ സുപ്രീംകോടതി വിധി ഉടൻ പ്രതീക്ഷിക്കുന്നുവെന്നും ഇത് രാമക്ഷേത്രത്തിന് അനുകൂലമാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും ഗജ്‌രാജ് കൂട്ടിച്ചേര്‍ത്തു. രക്ഷണത്തിന് ഉപയോഗപ്രദമാകും.
 

Follow Us:
Download App:
  • android
  • ios