Asianet News MalayalamAsianet News Malayalam

ബംഗാളിലും ബംഗ്ലാദേശിലും ആഞ്ഞടിച്ചു ബുള്‍ ബുള്‍ ചുഴലിക്കാറ്റ്: എട്ട് മരണം

ലോകത്തെ ഏറ്റവും വലിയ കണ്ടല്‍ക്കാട് മേഖലയായ സുന്ദര്‍ബന്‍ മേഖലയില്‍ വന്‍നാശമാണ് ചുഴലിക്കാറ്റിലുണ്ടായത്. ഇവിടെയുള്ള ബംഗാള്‍ കടുവകളും ഡോള്‍ഫിനുകളും അടക്കമുള്ള ജീവികളെക്കുറിച്ച് ആശങ്ക ശക്തമാണ്. 

bulbul cyclone hits in bengal and bangladesh
Author
Sundarban, First Published Nov 10, 2019, 5:25 PM IST

കൊല്‍ക്കത്ത:  ബുള്‍ ബുള്‍ ചുഴലിക്കാറ്റ്  ആഞ്ഞടിച്ചതിനെ തുടര്‍ന്ന് എട്ട് മരണം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് ബംഗാളിനും ബംഗ്ലാദേശ് മേഖലയിലേക്ക് പ്രവേശിച്ച ചുഴലിക്കാറ്റ് 120 കിമീ വേഗതയിലാണ് കരതൊട്ടത്. 

നിലവില്‍ ബംഗ്ലാദേശിലൂടെ മുന്നോട്ട് നീങ്ങുന്ന ചുഴലിക്കാറ്റ് വരും മണിക്കൂറുകളില്‍ ദുര്‍ബലമാവും എന്നാണ് പ്രതീക്ഷിക്കുന്നത്.  ഇന്നലെ അര്‍ധരാത്രിയോടെയാണ് ചുഴലിക്കാറ്റ് കര തൊട്ടത്. ബംഗ്ലാദേശിലും ഇന്ത്യയിലുമായി 25 ലക്ഷത്തോളം ജനങ്ങള്‍ ഇതിനോടകം ക്യാംപുകളിലേക്ക് മാറിയതായാണ് വിവരം. ബംഗ്ലാദേശിലും പശ്ചിമ ബംഗാളിലും കൂടാതെ ഒഡീഷയിലും ചുഴലിക്കാറ്റ് കാര്യമായ നാശം വിതിച്ചിട്ടുണ്ട്. 

ചുഴലിക്കാറ്റിന്‍റെ വരവിനെ തുടര്‍ന്ന് ബംഗാദേശിലേയും ബംഗാളിലേയും വിമാനത്താവളങ്ങളുടേയും തുറമുഖങ്ങളുടേയും പ്രവര്‍ത്തനം നിര്‍ത്തി വച്ചിരുന്നു. ബംഗാളില്‍ മൂന്ന് പേര്‍ മരം വീണ് മരിച്ചപ്പോള്‍ ഒഡീഷയില്‍ ഒരാള്‍ മതിലിടിഞ്ഞ് വീണാണ് മരിച്ചത്. 

ബംഗ്ലാദേശിലും നാല് പേര്‍ മരം വീണാണ് മരിച്ചത്. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബംഗ്ലാദേശിലെ നാലായിരത്തോളം വീടുകള്‍ ചുഴലിക്കാറ്റില്‍ തകര്‍ന്നിട്ടുണ്ട്. ഇതിലേറേയും ദരിദ്രരായ ആളുകള്‍ പാര്‍ക്കുന്ന മണ്‍വീടുകളാണ്. ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിച്ച ബംഗ്ലാദേശിലെ കുല്‍നയില്‍ വന്‍നാശമാണ് ഉണ്ടായത്. ശക്തമായ കാറ്റില്‍ ഇവിടെ മരങ്ങള്‍ വേരോടെ നിലം പതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

ലോകത്തെ ഏറ്റവും വലിയ കണ്ടല്‍ക്കാട് മേഖലയായ സുന്ദര്‍ബന്‍ മേഖലയില്‍ വന്‍നാശമാണ് ചുഴലിക്കാറ്റിലുണ്ടായത് എന്നാണ് പുറത്തു വരുന്ന വിവരം. ഇന്ത്യയിലും ബംഗ്ലാദേശിലുമായി വ്യാപിച്ചു കിടക്കുന്ന സുന്ദര്‍ബന്‍ മേഖലയിലെ അപൂര്‍വ്വ സസ്യജന്തുജാലങ്ങളെക്കുറിച്ചും ആശങ്ക ഉയരുന്നുണ്ട്. ബംഗാള്‍ കടുവകളുടേയും ഇറാവാഡി ഡോള്‍ഫിനുകളുടേയും സജീവസാന്നിധ്യമുള്ള മേഖലയാണ് ഇത്. 

ബുള്‍ ബുള്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ടെലിഫോണില്‍ സംസാരിച്ചു. ബംഗാളിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതായും ചുഴലിക്കാറ്റും ശക്തമായ മഴയും തുടരുന്ന സാഹചര്യത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. 

ദേശീയ ദുരന്ത നിവാരണ സേനയുടെ പത്ത് കമ്പനിയെ ബംഗാളിലേക്കും ആറ് കമ്പനിയെ ഒഡീഷയിലേക്കും അയച്ചിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ സൂഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി 

Follow Us:
Download App:
  • android
  • ios