Asianet News MalayalamAsianet News Malayalam

പ്രഫുൽ പട്ടേലിന് സിബിഐ ക്ലീൻ ചിറ്റ്; എൻഡിഎയിൽ ചേര്‍ന്നതിന് പിന്നാലെ എയ‍ർ ഇന്ത്യ അഴിമതിക്കേസ് അവസാനിപ്പിച്ചു

എയർ ഇന്ത്യയ്ക്ക് വിമാനങ്ങൾ പാട്ടത്തിനെടുത്ത കേസാണ് ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ സിബിഐ അവസാനിപ്പിച്ചത്

CBI closes air india corruption case involving NCP's Praful Patel apn
Author
First Published Mar 28, 2024, 5:59 PM IST

ദില്ലി : യുപിഎയുടെ വ്യോമയാന മന്ത്രിയായിരുന്ന എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെതിരായ അഴിമതി കേസ് സിബിഐ അവസാനിപ്പിച്ചു. എയർ ഇന്ത്യയ്ക്ക് വിമാനങ്ങൾ പാട്ടത്തിനെടുത്ത കേസാണ് ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ സിബിഐ അവസാനിപ്പിച്ചത്. സുപ്രീംകോടതി നിർദ്ദേശ പ്രകാരം തുടങ്ങിയ അന്വേഷണം മതിയാക്കി സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകി.

2017 മേയിലാണ് സുപ്രീംകോടതി എയർ ഇന്ത്യയ്ക്ക് വിമാനങ്ങൾ പാട്ടത്തിനെടുത്തതിൽ അഴിമതി കണ്ടെത്തി അന്വേഷണത്തിന് ഉത്തരവിട്ടത്. വ്യോമയാന വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ‍ര്‍ക്കൊപ്പം അന്നത്തെ വ്യോമയാന മന്ത്രിയായിരുന്ന പ്രഫുൽ പട്ടേലും കേസിൽ പ്രതിയായി. കഴിഞ്ഞ 7 വ‍ര്‍ഷമായി കേസിൽ അന്വേഷണം നടക്കുകയായിരുന്നു. എൻസിപി നേതാക്കളായ പ്രഫുൽ പട്ടേലും അജിത് പവാറും കഴിഞ്ഞ വർഷം എൻഡിഎയ്ക്കൊപ്പം ചേർന്നിരുന്നതിന് പിന്നാലെയാണ് അഴിമതി കേസ് സിബിഐ അവസാനിപ്പിച്ചത്. 

Follow Us:
Download App:
  • android
  • ios