Asianet News MalayalamAsianet News Malayalam

'പിഎം നരേന്ദ്ര മോദി സിനിമ സ്റ്റേ ചെയ്യണം'; തെരഞ്ഞെടുപ്പ് കമ്മീഷന് ഡിഎംകെയുടെ കത്ത്

ലോക് സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നത് വരെ ചിത്രം ബാന്‍ ചെയ്യണമെന്നും കത്തില്‍ ഡിഎംകെ ആവശ്യപ്പെടുന്നു.  

dmk sent letter to election commission to stay film p m narendra modi
Author
Chennai, First Published Mar 22, 2019, 12:37 PM IST

ചെന്നൈ:  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന ചിത്രം 'പിഎം നരേന്ദ്രമോദി' സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ലോക് സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നത് വരെ ചിത്രം ബാന്‍ ചെയ്യണമെന്നും കത്തില്‍ ഡിഎംകെ ആവശ്യപ്പെടുന്നു.  മോദിയുടെ രാഷ്ട്രീയ ജീവിതം ചിത്രീകരിക്കുന്ന പിഎം നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് സമയത്ത് സമ്മതിദായകരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഡിഎംകെയുടെ വാദം.

ഗുജറാത്ത്, ഉത്തരാഖണ്ഡ‍്, മുംബൈ എന്നിവിടങ്ങളിലാണ് ചിത്രം പൂര്‍ത്തികരിച്ചത്. ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി മഞ്ഞിലൂടെ നടന്ന്  മോദിയുടെ റോള്‍ അവതരിപ്പിക്കുന്ന വിവേക് ഒബ്റോയിക്ക് പരിക്ക് പറ്റിയത് ഏറെ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു. മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്‍റെ തുടക്കം മുതല്‍ 2014 ലെ തെരഞ്ഞെടുപ്പ് വിജയം വരെയാണ് ചിത്രം ദൃശ്യവത്കരിക്കുന്നത് എന്നാണ് സംവിധായകന്‍ ചിത്രത്തെക്കുറിച്ച് പറയുന്നത്.

പിഎം നരേന്ദ്ര മോദിയുടെ ട്രെയ്‍ലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ട്വിറ്ററിലൂടെ പരിഹാസവുമായി സിദ്ധാര്‍ത്ഥ് രംഗത്തെത്തിയിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തെ ഒറ്റയ്ക്ക് തൂത്തെറിഞ്ഞ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന മോദിജിയെ ഈ ട്രെയ്‌ലറില്‍ ചിത്രീകരിക്കുന്നില്ലെന്നായിരുന്നു സിദ്ധാര്‍ഥിന്‍റെ പരിഹാസം. ഇത് കമ്മികളുടെയും നക്‌സലുകളുടെയും 'നെഹ്രു'വിന്‍റെയും വിലകുറഞ്ഞ തന്ത്രമാണെന്ന് തോന്നുന്നുവെന്നും പരിഹാസരൂപേണ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു.


 

Follow Us:
Download App:
  • android
  • ios