Asianet News MalayalamAsianet News Malayalam

പാക് അധീന കശ്മീർ പ്രഭവകേന്ദ്രം; ഉത്തരേന്ത്യയിൽ ശക്തമായ ഭൂചലനം

  • ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം പാക് അധീന കശ്മീരിൽ എവിടെയോ ആണെന്നാണ് നിഗമനം
  • റിക്‌ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് നടന്നത്
  • ഉത്തരേന്ത്യയിൽ കശ്മീർ, ദില്ലി, ഛണ്ഡീഗഡ് എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു
Earthquake hits Pakistan-occupied-Kashmir, tremors in Delhi North India pakisthan islamabad
Author
New Delhi, First Published Sep 24, 2019, 5:10 PM IST

ദില്ലി: പാക് അധീന കശ്മീരിലും ഉത്തരേന്ത്യയിൽ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.3 ആണ് തീവ്രത രേഖപ്പെടുത്തിയത്. പാക് അധീന കശ്മീരിൽ എവിടെയോ ആണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എന്നാണ് നിഗമനം.

ഉത്തരേന്ത്യയിൽ കശ്മീർ, ദില്ലി, ഛണ്ഡീഗഡ് എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. പാക്കിസ്ഥാനിലെ വിവിധ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇസ്ലാമാബാദിലും ഖൈബർ-പഖ്‌തുൻ മേഖലയിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഭൂചലനത്തിൽ എന്തെങ്കിലും നാശനഷ്ടം ഉണ്ടായിട്ടുണ്ടോയെന്ന കാര്യം ഇനിയും പുറത്തുവന്നിട്ടില്ല. 

Follow Us:
Download App:
  • android
  • ios