Asianet News MalayalamAsianet News Malayalam

വിദ്യാര്‍ഥികള്‍ക്ക് സുവര്‍ണാവസരമോ, കേന്ദ്ര സര്‍ക്കാരിന്‍റെ സൗജന്യ ലാപ്ടോപ് പദ്ധതിയോ? സത്യമിത്- Fact Check

ഫ്രീ ലാപ്ടോപ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 2024, വണ്‍ സ്റ്റുഡന്‍റ് വണ്‍ ലാപ്ടോപ് യോജന 2024 രജിസ്ട്രേഷന്‍ എന്നീ തലക്കെട്ടുകളിലാണ് സന്ദേശം പ്രചരിക്കുന്നത്

Fact Check free laptop online registration 2024 here is the truth
Author
First Published Feb 20, 2024, 3:13 PM IST

ദില്ലി: എല്ലാ വിദ്യാര്‍ഥികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സൗജന്യ ലാപ്ടോപ് നല്‍കുന്നതായി സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും പ്രചാരണം. വണ്‍ സ്റ്റുഡന്‍റ് വണ്‍ ലാപ്ടോപ് യോജന പദ്ധതിക്ക് കീഴില്‍ ലാപ്ടോപുകള്‍ വിതരണം ചെയ്യുന്നതായാണ് സന്ദേശം വ്യാപകമായിരിക്കുന്നത്. ഈ പദ്ധതിയുടെ വസ്തുത നിരവധി വിദ്യാര്‍ഥികള്‍ തിരക്കുന്ന സാഹചര്യത്തില്‍ യാഥാര്‍ഥ്യം എന്താണ് എന്ന് പരിശോധിക്കാം. 

പ്രചാരണം

'ഫ്രീ ലാപ്ടോപ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 2024, വണ്‍ സ്റ്റുഡന്‍റ് വണ്‍ ലാപ്ടോപ് യോജന 2024 രജിസ്ട്രേഷന്‍' എന്നീ തലക്കെട്ടുകളിലാണ് സന്ദേശം പ്രചരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് സൗജന്യമായി നല്‍കുന്നതിനെ കുറിച്ച് വാര്‍ത്തകളില്‍ കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഇതിനൊപ്പമുണ്ട്. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഈ സഹായം ലഭിക്കും എന്ന് വാര്‍ത്തകളില്‍ പറയുന്നു. അതുകൊണ്ട് തന്നെ ഈ സന്ദേശം ആളുകളില്‍ സംശയം ജനിപ്പിക്കുന്നുണ്ട്. 

വസ്തുത

വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ലാപ്ടോപ് സൗജന്യമായി നല്‍കുന്നില്ല എന്നതാണ് വസ്തുത. ഇത്തരമൊരു പദ്ധതിയുമില്ല എന്ന് കേന്ദ്ര സര്‍ക്കാരിന് കീഴിലെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് ബോധവാന്‍മാരാകണം എന്ന് പിഐബി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അതിനാല്‍ തന്നെ ഈ സന്ദേശം കണ്ട് ആരും ലാപ്ടോപിനായി അപേക്ഷിക്കാന്‍ മുതിരേണ്ടതില്ല. കേന്ദ്ര സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ലാപ്ടോപ് നല്‍കുന്നതായി നേരത്തെയും വ്യാജ പ്രചാരണങ്ങളുണ്ടായിരുന്നു. 

Read more: നടന്‍ മിഥുൻ ചക്രബർത്തി അന്തരിച്ചോ? വാര്‍ത്തകള്‍ പ്രചരിക്കുന്നു, സത്യമിത്- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios