Asianet News MalayalamAsianet News Malayalam

പഞ്ച്കുള കലാപം: ഗുര്‍മീത് റാം റഹീമിന്‍റെ അനുയായി ഹണിപ്രീത് സിംഗിന് ജാമ്യം

പൊലീസിന്‍റെ കുറ്റപത്രപ്രകാരം ഹണിപ്രീതും ദേരാ മാനേജ്മെന്‍റിലെ 45 അംഗങ്ങളും ചേര്‍ന്നാണ് കലാപത്തിന് പദ്ധതിയിട്ടത്. 

Honeypreet Singh of Dera Sacha Sauda gets bail in Panchkula riot case
Author
Haryana, First Published Nov 6, 2019, 7:03 PM IST

ദില്ലി: ദേരാ സച്ഛാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്‍റെ വളര്‍ത്തുമകളും അനുയായിയുമായ ഹണിപ്രീത് സിംഗിന് ജാമ്യം. 2017 ല്‍ നടന്ന പഞ്ച്കുള കലാപത്തില്‍ പങ്കാളിയായെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഹണിപ്രീതിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

പഞ്ച്കുള ജീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഹണിപ്രീത് കോടതി നടപടികളില്‍ പങ്കെടുത്തത്. ഹണിപ്രീതിനെ കൂടാതെ മറ്റ് 39 പേര്‍ക്കെതിരെയും കേസ് റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

ബലാത്സംഗക്കേസില്‍ ഗുര്‍മീത് റാം റഹീമിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഹരിയാനയിലെ ദേരാ സച്ഛാ സൗദയുടെ ആശ്രമത്തിലെത്തിയതോടെ അനുയായികള്‍ അക്രമോത്സുകരാകുകയും കാലപാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. കാലാപത്തിന് ആഹ്വാനം ചെയ്തതില്‍ ഹണിപ്രീതിനും പങ്കുണ്ടെന്ന് കാണിച്ചാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. 

2017 ഓഗസ്റ്റ് 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊലീസിന്‍റെ കുറ്റപത്രപ്രകാരം ഹണിപ്രീതും ദേരാ മാനേജ്മെന്‍റിലെ 45 അംഗങ്ങളും ചേര്‍ന്നാണ് കലാപത്തിന് പദ്ധതിയിട്ടത്. ഹരിയാനയിലെ സിര്‍സയിലെ ആശ്രമത്തില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത ഭക്തരായ രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗെ ചെയ്ത കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios