Asianet News MalayalamAsianet News Malayalam

പ്രഭാത സവാരിക്കിറങ്ങി; ഐഫോണും ആഢംബര സൈക്കിളും മോഷണം പോയി

സൈക്കിളിന്‍റെ ബാസ്കറ്റിലായിരുന്നു ഐഫോണ്‍ സൂക്ഷിച്ചിരുന്നത്.

iphone and bicycle robbed from man went for morning ride
Author
New Delhi, First Published Oct 20, 2019, 11:24 AM IST

ദില്ലി: പ്രഭാത സവാരിക്കിറങ്ങിയ 24 കാരന്‍റെ ഐഫോണും വിലകൂടിയ സൈക്കിളും മോഷണം പോയി. ദില്ലിയില്‍ ശനിയാഴ്ചയാണ് സംഭവം. ദ്വാരക സെക്ടര്‍ 19 ല്‍ താമസിക്കുന്ന നിശാന്ത് സിങിന്‍റെ ഫോണും സൈക്കിളുമാണ് മോഷ്ടിച്ചത്.

 സൈക്കിളില്‍ പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു നിശാന്ത്. പിന്നാലെ ബൈക്കിലെത്തിയ രണ്ട് അഞ്ജാതര്‍ സൈക്കിളും ഐഫോണും തട്ടിയെടുക്കുകയായിരുന്നെന്ന് ഇയാളുടെ പരാതിയില്‍ പറയുന്നു. മോഷ്ടാക്കളില്‍ ഒരാള്‍ ബൈക്കിലും മറ്റൊരാള്‍ നിശാന്തിന്‍റെ സൈക്കിളിലുമായാണ് രക്ഷപ്പെട്ടത്. സൈക്കിളിന്‍റെ ബാസ്കറ്റിലായിരുന്നു ഐഫോണ്‍ സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ ഐപിസി സെക്ഷന്‍ 356,379,34 എന്നിവ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  
 

Follow Us:
Download App:
  • android
  • ios