Asianet News MalayalamAsianet News Malayalam

കത്തെഴുതിയവര്‍ക്കെതിരായ രാജ്യദ്രോഹകുറ്റം; റദ്ദാക്കാന്‍ സുപ്രീംകോടതി ഇടപെടണമെന്ന് കമല്‍ഹാസന്‍

സാമുദായിക സൗഹാര്‍ദത്തെക്കുറിച്ച് പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ സംസാരിച്ചിട്ട്, തികച്ചും വിരുദ്ധമായ കാര്യങ്ങളാണ് നടപ്പാക്കുന്നത്

kamal haasan writes letter to pm modi issue
Author
Chennai, First Published Oct 8, 2019, 7:34 PM IST

ചെന്നൈ: ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്ത് എഴുതിയ 49 പേര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയത് റദ്ദാക്കാന്‍ സുപ്രീംകോടതി ഇടപെടണമെന്ന് കമല്‍ഹാസന്‍. നീതി ഉയര്‍ത്തി പിടിക്കാന്‍ ഉയര്‍ന്ന കോടതികള്‍ തയാറാകണമെന്നും രാജ്യദ്രോഹകുറ്റം റദ്ദാക്കണമെന്നും കമല്‍ഹാസന്‍ ആവശ്യപ്പെട്ടു.

സാമുദായിക സൗഹാര്‍ദത്തെക്കുറിച്ച് പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ സംസാരിച്ചിട്ട്, തികച്ചും വിരുദ്ധമായ കാര്യങ്ങളാണ് നടപ്പാക്കുന്നത്. നീതിയും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കണമെന്നും തന്‍റെ സഹപ്രവര്‍ത്തകര്‍ക്ക് എതിരായ കേസ് റദ്ദാക്കണമെന്നും കമല്‍ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെ ആയിരുന്നു മക്കള്‍ നീതി മയ്യം അധ്യക്ഷന്‍റെ പ്രതികരണം.

 

Follow Us:
Download App:
  • android
  • ios