Asianet News MalayalamAsianet News Malayalam

ബംഗാളില്‍ മുന്‍ സിപിഎം നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

അദ്ദേഹം താംലുക്ക് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു

Lakshman Seth joins Congress, to contest Lok Sabha poll from Tamluk
Author
West Bengal, First Published Mar 28, 2019, 10:46 PM IST

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുന്‍ സിപിഎം നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. നന്ദിഗ്രാം സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയും മുന്‍ സി.പി.എം എം.പിയുമായ ലക്ഷ്മണ്‍ സേത് കോണ്‍ഗ്രസില്‍ ചേര്‍ന്നു. നന്ദിഗ്രാം പ്രക്ഷോഭത്തിന്‍റെ മുന്‍നിരയില്‍ നില്‍ക്കുകയും പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയെ സേച്ഛാധിപതിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തതിന് പിന്നാലെ അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന്  പുറത്താക്കിയിരുന്നു.

അദ്ദേഹം താംലുക്ക് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നുവെന്ന് പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി.

സി.പി.എമ്മില്‍നിന്ന് പുറത്താക്കപ്പെട്ട സേത് ബി.ജെ.പി.യില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് 2018 ല്‍ ബി.ജെ.പിയും സേതിനെ പുറത്താക്കി. പിന്നീട് ഭാരത് നിര്‍മാണ്‍ പാര്‍ട്ടി രൂപീകരിച്ചെങ്കിലും വലിയ ചലനങ്ങളുണ്ടാക്കാന്‍ സാധിച്ചില്ല.

Follow Us:
Download App:
  • android
  • ios