Asianet News MalayalamAsianet News Malayalam

വ്യാജമദ്യം കഴിച്ച് ഏഴ് പേർ മരിച്ച സംഭവം; മുൻ ബിജെപി നേതാവ് അറസ്റ്റിൽ

  • ഡെറാഡൂണിൽ ഏഴ് പേരുടെ മരണത്തിനിടയാക്കിയ വ്യാജമദ്യ കേസിലാണ് അറസ്റ്റ്
  • ഇവിടുത്തെ ബിജെപിയുടെ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു പ്രതി
  • വ്യാജമദ്യ കേസിൽ പ്രതിയായതോടെയാണ് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്
leader expelled two days before from BJP arrested in illicit liquor case killed 7
Author
Dehradun, First Published Sep 23, 2019, 9:19 PM IST

കരൻപുർ: ഉത്തരാഖണ്ഡിൽ വ്യാജമദ്യം കഴിച്ച് ഏഴ് പേർ മരിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. അജയ് സോങ്കറാണ് ഡെറാഡൂൺ സിറ്റി പൊലീസിന്റെ പിടിയിലായത്.

സെപ്തംബർ 19 നാണ് കേസിനാസ്‌പദമായ സംഭവം. ഡെറാഡൂണിലെ പതാരിയ പീർ ചൗക് പ്രദേശത്ത് വച്ച് വ്യാജമദ്യം കഴിച്ച ഏഴ് പേരാണ് മരിച്ചത്.

ഇവിടുത്തെ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു അജയ് സോങ്കർ. വ്യാജമദ്യ കേസിൽ പ്രതിയായതോടെ അജയ് സോങ്കറിനെ ബിജെപി പുറത്താക്കിയിരുന്നു. സെപ്‌തംബർ 21 നായിരുന്നു അജയ്ക്കെതിരെ പാർട്ടി നടപടി എടുത്തത്.


 

Follow Us:
Download App:
  • android
  • ios