Asianet News MalayalamAsianet News Malayalam

രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ പൊലീസുകാരെ സ്മരിച്ച് മോദി; ഇന്ന് പൊലീസ് സ്മൃതി ദിനം

രാജ്യത്തിനായി നിലകൊള്ളുന്ന ധീരരായ പൊലീസുകാരെയോര്‍ത്ത് അഭിമാനമുണ്ടെന്നും അവരുടെ ധീരത എല്ലാക്കാലവും പ്രചോദനം നല്‍കുന്നതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്ററില്‍ കുറിച്ചു.

modi commemorate policemen sacrificed their lives for country
Author
New Delhi, First Published Oct 21, 2019, 1:35 PM IST

ദില്ലി: രാജ്യത്തിന്‍റെ സുരക്ഷയ്ക്കായി ജീവന്‍ പോലും തൃണവല്‍ക്കരിച്ച പൊലീസുകാരുടെ സ്മരണക്ക് മുമ്പില്‍ പ്രണമിച്ച് ഇന്ത്യന്‍ ജനത. ദില്ലി ചാണക്യപുരിയില്‍ ദേശീയ പൊലീസ് മ്യൂസിയം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചു. 

രാജ്യത്തിനായി നിലകൊള്ളുന്ന ധീരരായ പൊലീസുകാരെയോര്‍ത്ത് അഭിമാനമുണ്ടെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. പൊലീസ് സേനയെയും അവരുടെ കുടുംബത്തെയും സ്മരിച്ച മോദി കൃത്യനിര്‍വ്വഹണത്തിനിടെ ജീവന്‍ വെടിഞ്ഞ പൊലീസുകാരെ അഭിമാനത്തോടെ ഓര്‍ക്കുന്നെന്നും അവരുടെ ധീരത എല്ലാക്കാലവും പ്രചോദനം നല്‍കുന്നതാണെന്നും ട്വീറ്റ് ചെയ്തു. പൊലീസ് സ്മൃതി മണ്ഡപത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടെയായിരുന്നു മോദിയുടെ ട്വീറ്റ്. ദേശീയ പൊലീസ് മ്യൂസിയം സന്ദര്‍ശിക്കാനും രാജ്യത്തിനായി ജീവന്‍ സമര്‍പ്പിച്ച പൊലീസുകാരുടെ ത്യാഗത്തിന് മുമ്പില്‍ പ്രണമിക്കാനും മോദി ജനങ്ങളെ ആഹ്വാനം ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് ദേശീയ പൊലീസ് സ്മൃതി മണ്ഡപം രാജ്യത്തിനായി സമര്‍പ്പിച്ചത്. 

Follow Us:
Download App:
  • android
  • ios