Asianet News MalayalamAsianet News Malayalam

'കശ്മീരില്‍ ഇന്ത്യ കടന്നുകയറ്റം നടത്തി'; കര്‍താപുരിനിടെ കല്ലുകടിയായി പാക് മന്ത്രിയുടെ പ്രസ്താവന

ക‍ർതാർപുർ ഇടനാഴിയുടെ ഉദ്ഘാടനത്തിനെത്തിയ ഇന്ത്യൻ മാധ്യമസംഘവുമായി പാകിസ്ഥാനിലെ പഞ്ചാബ് ഗവർണ്ണർ മൊഹമ്മദ സർവർ നടത്തിയ കൂടിക്കാഴ്ചയിലേക്കാണ് അപ്രതീക്ഷിതമായി ഷാ മഹമൂദ് ഖുറേഷി എത്തിയത്. പിന്നീട് ഇടനാഴിയെക്കാൾ കൂടുതൽ ഖുറേഷി സംസാരിച്ചത് കശ്മീരിനെക്കുറിച്ചാണ്

pak minister speech about kashmir day before kartapur corridor inauguration
Author
Delhi, First Published Nov 9, 2019, 6:24 AM IST

ദില്ലി: കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടനത്തിന് തൊട്ടുതലേന്ന് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി നടത്തിയ പ്രസ്താവന കല്ലുകടിയായി. കശ്മീരിൽ ഇന്ത്യ കടന്നുകയറ്റം നടത്തിയെന്ന് ആരോപിച്ച ഖുറേഷി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി വിമർശിച്ചു. ക‍ർതാർപുർ ഇടനാഴിയുടെ ഉദ്ഘാടനത്തിനെത്തിയ ഇന്ത്യൻ മാധ്യമസംഘവുമായി പാകിസ്ഥാനിലെ പഞ്ചാബ് ഗവർണ്ണർ മൊഹമ്മദ സർവർ നടത്തിയ കൂടിക്കാഴ്ചയിലേക്കാണ് അപ്രതീക്ഷിതമായി ഷാ മഹമൂദ് ഖുറേഷി എത്തിയത്.

പിന്നീട് ഇടനാഴിയെക്കാൾ കൂടുതൽ ഖുറേഷി സംസാരിച്ചത് കശ്മീരിനെക്കുറിച്ചാണ്. ഇത് കശ്മീർ ഉന്നയിക്കാനുള്ള സമയമാണോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും ഖുറേഷി നിലപാടു മാറ്റിയില്ല. കർതാർപൂർ സമാധാനത്തിൻറെ സന്ദേശമെന്ന് കഴിഞ്ഞ രണ്ടു ദിവസമായി പാകിസ്ഥാൻ പറയുകയായിരുന്നു.

ആദ്യം മാധ്യമങ്ങളോട് സംസാരിച്ച പഞ്ചാബ് ഗവർണ്ണറും മഞ്ഞുരുകും എന്ന പ്രതീക്ഷയായിരുന്നു പ്രകടിപ്പിച്ചത്. പക്ഷേ, ഖുറേഷിയുടെ നിലപാടുമാറ്റം പാകിസ്ഥാനിലെ അസംതൃപ്തരുടെ സമ്മർദ്ദം കാരണമാണെന്നാണ് സൂചന. തീർത്ഥാടകർക്ക് പാസ്പോർട്ട് വേണ്ടെന്ന നിലപാട് തിരുത്തി പാക് സൈന്യവും രംഗത്തെത്തിയിരുന്നു. 
 

Follow Us:
Download App:
  • android
  • ios