Asianet News MalayalamAsianet News Malayalam

വീട്ടുതടങ്കലില്‍ കഴിയുന്ന മെഹബൂബ മുഫ്തിയെ കാണാന്‍ പിഡിപി നേതാക്കള്‍ക്ക് അനുമതി

പിഡിപിയുടെ 10 നേതാക്കള്‍ക്കാണ് തിങ്കളാഴ്ച മെഹബൂബ മുഫ്തിയെ കാണാനുള്ള അനുമതി ലഭിച്ചത്. 

PDP leaders allowed to meet  Mehbooba Mufti
Author
Jammu, First Published Oct 6, 2019, 7:19 PM IST

ജമ്മു: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെത്തുടര്‍ന്ന് ജമ്മുകശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന പിഡിപി നേതാവും ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിക്ക് പാര്‍ട്ടി നേതാക്കളെ കാണാന്‍ അനുമതി. പിഡിപിയുടെ 10 നേതാക്കള്‍ക്കാണ് തിങ്കളാഴ്ച മെഹബൂബ മുഫ്തിയെ കാണാനുള്ള അനുമതി ലഭിച്ചത്.

ഫാറൂഖ് അബ്ദുള്ളയെയും ഒമര്‍ അബ്ദുള്ളയെയും നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി സംഘം സന്ദര്‍ശിച്ചതിന് പിന്നാലെയാണ്  മെഹബൂബ മുഫ്തിയെ സന്ദര്‍ശിക്കാന്‍ പിഡിപി നേതാക്കള്‍ക്ക് അനുമതി ലഭിച്ചത്.

കഴിഞ്ഞ ആഗസ്റ്റ് 4 മുതല്‍ കശ്മീരില്‍ വീട്ടുതടങ്കലിലാണ് ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹബൂബമുഫ്തി തുടങ്ങി ജമ്മുകശ്മീരിലെ മുതിര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍. ഇരുവരുടെയും ആരോഗ്യകാര്യങ്ങളെ കുറിച്ചാണ് സംസാരിച്ചതെന്നും രാഷ്ട്രീയം ച‍ർച്ച ആയില്ലെന്നുമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം കോണ്‍ഫറന്‍സ് നേതാക്കളായ അക്ബര്‍ ലോണും ഹസ്‌നെയ്ന്‍ മസൂദിയും  മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രദേശിക തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് ജമ്മു കശ്മീരിൽ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചത്. 

Follow Us:
Download App:
  • android
  • ios