Asianet News MalayalamAsianet News Malayalam

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുതെന്ന് ഹര്‍ജി, പ്രധാനപ്പെട്ട വിഷയമെന്ന് സുപ്രീംകോടതി

കേസിൽ കോടതി വിശദമായ വാദം ജൂലൈയിൽ കേൾക്കും. വിഷയത്തിൽ സുപ്രീം കോടതിയെ സഹായിക്കാൻ അഭിഭാഷകനെ ചുമതലപ്പെടുത്താൻ അറ്റോർണി ജനറലിനോട് കോടതി നിർദ്ദേശം

PIL against Sariath law in supreme court
Author
First Published Apr 29, 2024, 1:01 PM IST

ദില്ലി: അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത്  നിയമം വിധേയമാകില്ലെന്ന് പ്രഖ്യാപിക്കണമെന്ന ഹര്‍ജിയിൽ സുപ്രീംകോടതി നോട്ടീസ്. സ്വത്ത് അവകാശം സംബന്ധിച്ച് ശരിയത്ത് നിയമത്തിന് പകരം ഇന്ത്യൻ പിന്തുടർച്ച അവകാശ നിയമം ബാധകമാക്കണം എന്ന് ആവശ്യപ്പെട്ട് മലയാളിയായ സഫിയ പിഎം ആണ് ഹർജി നൽകിയത്. പ്രധാനപ്പെട്ട വിഷയമെന്ന് ചീഫ് ജസ്റ്റിസ് വാദത്തിനിടെ നീരീക്ഷിച്ചു. തുടർന്നാണ് കേന്ദ്രത്തിനും കേരളത്തിനും സുപ്രീംകോടതി നോട്ടീസ് അയച്ചത്. കേസിൽ കോടതി വിശദമായ വാദം ജൂലൈയിൽ കേൾക്കും. വിഷയത്തിൽ സുപ്രീം കോടതിയെ സഹായിക്കാൻ അഭിഭാഷകനെ ചുമതലപ്പെടുത്താൻ അറ്റോർണി ജനറലിനോട് കോടതി നിർദ്ദേശിച്ചു. വിശ്വാസിയല്ലാത്തവർക്ക് മുസ്ലീം വ്യക്തിനിയമത്തിന് പകരം അനന്തരാവകാശവുമായി ബന്ധപ്പെട്ട് 1925ലെ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം ബാധകമാക്കണമെന്നുമാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി  അഭിഭാഷകന്‍ പ്രശാന്ത് പത്മനാഭന്‍  കോടതിയില്‍ വാദിച്ചത്

Follow Us:
Download App:
  • android
  • ios