Asianet News MalayalamAsianet News Malayalam

പൊലീസിനെതിരെ നടപടിയാവശ്യപ്പെട്ട് അഭിഭാഷകർ: അഭിഭാഷകരുടെ ലൈസൻസ് റദ്ദാക്കണമെന്ന് പൊലീസ്: ദില്ലിയിൽ പോര് കടുക്കുന്നു

സമരം ചെയ‌ത പൊലീസുകാർക്കെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ല എന്ന് വിശദമാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്റെ വക്കീൽ നോട്ടീസ്. പൊലീസുകാരെ ആക്രമിച്ച അഭിഭാഷകരുടെ ലൈസൻസ് റദ്ദാക്കണമെന്ന് ഐപിഎസ് അസോസിയേഷൻ.

police lawyer encounter continues in delhi
Author
Delhi, First Published Nov 6, 2019, 10:57 AM IST

ദില്ലി: സമരം ചെയ്ത പൊലീസുകാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ദില്ലി കമ്മീഷണർക്ക് അഭിഭാഷകൻ വക്കീൽ നോട്ടീസ് അയച്ചു. സമരം ചെയ‌ത പൊലീസുകാർക്കെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ല എന്ന് വിശദമാക്കണമെന്ന് ആണ് നോട്ടീസിലെ ആവശ്യം. പൊലീസുകാരെ ആക്രമിച്ച അഭിഭാഷകരുടെ ലൈസൻസ് റദ്ദാക്കണമെന്ന് ഐപിഎസ് അസോസിയേഷനും ആവശ്യപ്പെട്ടു. പൊലീസ് സേനയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് കിരൺ ബേദിയും ആവശ്യപ്പെട്ടു. 

ജുഡീഷ്യറിയും പൊലീസും നേർക്കുനേർ വരുന്ന അസാധാരണ സംഭവത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. പൊലീസുകാർക്കെതിരെ മാത്രം ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതിനെതിരായ റിവ്യൂ ഹർജി ഇന്ന് ദില്ലി ഹൈക്കോടതി പരിഗണിക്കാനിരിക്കയാണ്. 

Read More: ദില്ലിയിലെ പൊലീസ്- അഭിഭാഷക ഏറ്റുമുട്ടൽ: ജുഡീഷ്യൽ അന്വേഷണത്തിനെതിരായ റിവ്യൂ ഹർജി ഇന്ന് കോടതിയിൽ

പൊലീസുകാര്‍ക്കെതിരെ ജ്യുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച ഉത്തരവില്‍ വ്യക്തത തേടി ദില്ലി പൊലീസാണ് റിവ്യൂ ഹര്‍ജി നല്‍കിയത്. ഇന്നലെ പൊലീസ് ആസ്ഥാനത്ത് പതിനൊന്നു മണിക്കൂര്‍ സമരം ചെയ്ത പൊലീസുകാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു റിവ്യൂ ഹര്‍ജി.

Read More: അമിത് ഷായ്ക്ക് കനത്ത തിരിച്ചടിയായി പൊലീസ് സമരം; ആഭ്യന്തരമന്ത്രിയുടെ പരാജയമെന്ന് പ്രതിപക്ഷം

തീസ് ഹസാരി കോടതിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് സ്വമേധയാ കേസെടുത്ത ദില്ലി ഹൈക്കോടതി ജ്യുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും അഭിഭാഷകര്‍ക്കെതിരെയുള്ള നടപടി തടയുകയും ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios