Asianet News MalayalamAsianet News Malayalam

കോൺ​ഗ്രസിന്റെ 70 വർഷത്തേക്കാൾ മികച്ച ഭരണമായിരുന്നു മോദിയുടെ അഞ്ച് വർഷം; പ്ര​ഗ്യ സിങ് താക്കൂർ

70 വർഷത്തെ കോൺഗ്രസിന്റെ ഭരണത്തെയും മോദിയുടെ അഞ്ചു വർഷത്തെ ഭരണത്തെയും താരതമ്യം ചെയ്യണമെന്നും ആർക്കാണ് വോട്ട് നൽകേണ്ടതെന്ന് അപ്പോൾ മനസ്സിലാകുമെന്നും പ്ര​ഗ്യ സിങ് കൂട്ടിച്ചേർത്തു.  

pragya singh says modi 5 years better than congress 70 years
Author
Bhopal, First Published May 1, 2019, 2:50 PM IST

ഭോപ്പാൽ: കോൺ​ഗ്രസിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഭരണകാലത്തെ താരതമ്യം ചെയ്ത് ഭോപ്പാലിലെ ബിജെപി ലോക്സഭാ സ്ഥാനാർത്ഥിയായ സാധ്വി പ്ര​ഗ്യ സിം​ഗ് താക്കൂർ. കോൺ​ഗ്രസിന്റെ 70 വർഷക്കാലത്തെ ഭരണത്തെക്കാൾ മികച്ചതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഞ്ച് വർഷത്തെ ഭരണമെന്ന് പ്ര​ഗ്യ സിങ് പറഞ്ഞു.  തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു  പ്ര​ഗ്യ സിങ്.    

'70 വർഷക്കാലം കോൺഗ്രസ് ഇന്ത്യ ഭരിച്ചുവെങ്കിലും ജനങ്ങളുടെ അഭിമാനത്തെയും അന്തസ്സിനെയും സംസ്കാരത്തെയും പറ്റി  അവർ ഒരിക്കലും ജാ​ഗരൂകരായിരുന്നില്ല. ശിവരാജ് സിങ് ചൗഹാന്റെ കീഴിലുള്ള ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണ് മധ്യപ്രദേശിൽ വികസന പ്രവർത്തനങ്ങൾ നടന്നത്. കുട്ടികളുടെ ഭാവി ജീവിതം സുരക്ഷിതമാക്കുന്നതിനു വേണ്ടി കേന്ദ്ര സർക്കാർ സുകന്യ സമൃദ്ധി യോജന എന്ന പേരിൽ ഒരു പദ്ധതി കൊണ്ടു വന്നു'- പ്ര​ഗ്യ സിങ് പറഞ്ഞു.

70 വർഷത്തെ കോൺഗ്രസിന്റെ ഭരണത്തെയും മോദിയുടെ അഞ്ചു വർഷത്തെ ഭരണത്തെയും താരതമ്യം ചെയ്യണമെന്നും ആർക്കാണ് വോട്ട് നൽകേണ്ടതെന്ന് അപ്പോൾ മനസ്സിലാകുമെന്നും പ്ര​ഗ്യ സിങ് കൂട്ടിച്ചേർത്തു. മധ്യപ്രദേശിൽ ബിജെപി മികച്ച ഭരണമാണ് കാഴ്ചവെച്ചത്. എന്നാൽ നാല് മാസത്തെ കോൺ​ഗ്രസ് ഭരണം അത് തച്ചുടച്ചുവെന്നും പ്ര​ഗ്യ സിങ് കുറ്റപ്പെടുത്തി.

കോൺ​ഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും എന്നാൽ ബിജെപി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ സ്ത്രീകൾക്ക് സുരക്ഷയും സുരക്ഷിതത്വവും ഉറപ്പുവരുത്തിയെന്നും പ്ര​ഗ്യ സിങ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios