Asianet News MalayalamAsianet News Malayalam

'ഇന്ദിരാ​ഗാന്ധിയുടെ സ്വത്ത് ലഭിക്കാൻ പൈതൃക സ്വത്തവകാശ നിയമം രാജീവ് ​റദ്ദാക്കി'; രാജീവ് ​ഗാന്ധിക്കെതിരെ മോദി

ജീവിതത്തിലും ജീവിതം കഴിഞ്ഞാലും കോൺ​ഗ്രസ് കൊള്ളയടിക്കൽ തുടരുമെന്നാണ് ജനം പറയുന്നതെന്നും മോദി പറഞ്ഞു. 

Rajiv Gandhi stopped ancestral Property Act for getting indira gandhis property alleges modi
Author
First Published Apr 25, 2024, 2:52 PM IST

ദില്ലി: അന്തരിച്ച മുൻപ്രധാനമന്ത്രി രാജീവ് ​ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ദിരാ ​ഗാന്ധിയുടെ സ്വത്ത് ലഭിക്കാൻ പൈതൃക സ്വത്ത് അവകാശ നിയമം രാജീവ് ​ഗാന്ധി റദ്ദാക്കിയെന്ന് മോദി പറഞ്ഞു. ഇന്ദിരാ​ഗാന്ധിയുടെ മരണം സംഭവിച്ചപ്പോഴാണ് പഴയ നിയമം റദ്ദാക്കിയതെന്നും രാജ്യത്തിന് മുന്നിൽ ആദ്യമായാണ് താനീക്കാര്യം വെളിപ്പെടുത്തുന്നതെന്നും മോദി വിശദമാക്കി. സ്വത്ത് നഷ്ടപ്പെടാതിരിക്കാനാണ്  പ്രധാനമന്ത്രിയായിരുന്ന രാജീവ് ​ഗാന്ധി ഇത് ചെയ്തതെന്നും മോദി വിമർശിച്ചു. ജീവിതത്തിലും ജീവിതം കഴിഞ്ഞാലും കോൺ​ഗ്രസ് കൊള്ളയടിക്കൽ തുടരുമെന്നാണ് ജനം പറയുന്നതെന്നും മോദി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Follow Us:
Download App:
  • android
  • ios