Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രിക്ക് മറുപടി; മുസ്ലിം സംവരണത്തെ പിന്തുണച്ച് ലാലു പ്രസാദ് യാദവ്, 'മുസ്ലിംകൾക്ക് സംവരണം ലഭിക്കണം'

വോട്ടുകൾ തൻ്റെ പാർട്ടിക്ക് അനുകൂലമാണ്. ബിജെപി ഭയപ്പെടുകയാണെന്നും അവർ ഭയപ്പെട്ട് 'ജംഗിൾ രാജ്' ഉണ്ടാകുമെന്നുമാണ് അവർ പറയുന്നത്. അവർ ഭരണഘടനയും ജനാധിപത്യവും ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. 

 Reply to Prime Minister; Lalu Prasad Yadav in support of Muslim reservation
Author
First Published May 7, 2024, 1:49 PM IST

ദില്ലി: ഭരണഘടനയെയും ജനാധിപത്യത്തെയും തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. മുസ്ലിംകൾക്ക് സംവരണം ലഭിക്കണമെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലാലു പ്രസാദ് യാദവ് പറഞ്ഞു. മുസ്ലിംകളുടെ സംവരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവനകൾക്കുള്ള മറുപടിയായാണ് ലാലുപ്രസാദ് യാദവ് മുസ്ലീം സംവരണത്തിന് പിന്തുണ അറിയിച്ച് രം​ഗത്തെത്തിയത്. 

വോട്ടുകൾ തൻ്റെ പാർട്ടിക്ക് അനുകൂലമാണ്. ബിജെപി ഭയപ്പെടുകയാണെന്നും അവർ ഭയപ്പെട്ട് 'ജംഗിൾ രാജ്' ഉണ്ടാകുമെന്നുമാണ് അവർ പറയുന്നത്. അവർ ഭരണഘടനയും ജനാധിപത്യവും ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. അതിനിടെ, ഭരണഘടന സംരക്ഷിക്കാനും ജനാധിപത്യം സംരക്ഷിക്കാനും വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ രം​ഗത്തെത്തി. 93 നിയോജക മണ്ഡലങ്ങളിലെ11 കോടി ജനങ്ങൾ അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കണം, അത് അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കാൻ മാത്രമല്ലെന്നും ഖാർ​ഗെ പറഞ്ഞു. ഭരണഘടനാപരമായ അവകാശങ്ങൾ സുരക്ഷിതമാക്കണോ അതോ നമ്മുടെ മഹത്തായ രാഷ്ട്രം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുന്നതിന് സാക്ഷ്യം വഹിക്കണോ എന്ന് തീരുമാനിക്കുന്നതിന് കൂടിയാണെന്നും ഖാർ​ഗെ പറഞ്ഞു.

ജനാധിപത്യം തിരഞ്ഞെടുക്കാൻ ഞാൻ നിങ്ങളോട് ആത്മാർത്ഥമായി അഭ്യർത്ഥിക്കുകയാണ്. അങ്ങനെ നമ്മുടെ സ്ഥാപനങ്ങൾക്ക് അവയുടെ സ്വതന്ത്ര രൂപത്തിലേക്ക് മടങ്ങാനും ക്രൂരമായ ശക്തികളാൽ അമർത്തപ്പെടാതിരിക്കാനും കഴിയുമെന്നും ഖാർ​ഗെ പറഞ്ഞു.

100 കൊല്ലം പഴക്കം, 300 കിലോ ഭാരം, 8 പേർക്ക് ഒരുമിച്ച് കിടക്കാം, ഈ ​ഗ്രാമത്തിലെ കട്ടിലുകൾക്ക് പിന്നിലെ കഥ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios