Asianet News MalayalamAsianet News Malayalam

കെജ്രിവാളിന് തിരിച്ചടി, ഡോക്ടറുമായി വീഡിയോ കണ്‍സള്‍ട്ടേഷൻ അനുവദിക്കണമെന്ന ഹർജി തളളി 

നേരത്തെ അംഗീകരിച്ച് ഭക്ഷണക്രമം കൂടാതെ വീട്ടിൽ നിന്ന് കെജ്രിവാളിന് മാമ്പഴവും മറ്റു മധുര പലഹാരങ്ങളും നൽകിയത് എന്തിനെന്ന് മനസിലാകുന്നില്ലെന്ന് കോടതി നിരിക്ഷിച്ചു

Setback for Arvind Kejriwal Delhi court reject plea for daily video consultation with family doctor
Author
First Published Apr 22, 2024, 7:35 PM IST

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്  ഡോക്ടറുമായി ദിവസേന 15 മിനിറ്റ് വീഡിയോ കണ്‍സള്‍ട്ടേഷൻ അനുവദിക്കണമെന്ന ഹർജി വിചാരണക്കോടതി തള്ളി. കെജ്രിവാളിന് പതിവായി ഇന്‍സുലിന്‍ കുത്തിവയ്പ്പുകള്‍ ആവശ്യമുണ്ടോ എന്ന് തീരുമാനിക്കാന്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒരു മെഡിക്കല്‍ പാനല്‍ രൂപീകരിക്കാന്‍ റോസ് അവന്യൂ കോടതി ഉത്തരവിട്ടു. 

ഡയബറ്റോളജിസ്റ്റുകളില്‍ നിന്നോ എന്‍ഡോക്രൈനോളജിസ്റ്റുകളില്‍ നിന്നോ വിദഗ്ധ ചികിത്സ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് ശരിയായ വൈദ്യസഹായം ലഭ്യമാണെന്ന് ഉറപ്പാക്കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ഇവരുടെ മാർഗം നിർദ്ദേശം അനുസരിച്ച് ഇൻസുലിനും മറ്റു ചികിത്സയും നൽകണമെന്ന് കോടതി  വ്യക്തമാക്കി. 

പത്തനംതിട്ട മെഴുവേലിയിലെ കള്ളവോട്ട് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ച് ജില്ലാ കളക്ടർ

എന്നാൽ നേരത്തെ അംഗീകരിച്ച് ഭക്ഷണക്രമം കൂടാതെ വീട്ടിൽ നിന്ന് കെജ്രിവാളിന് മാമ്പഴവും മറ്റു മധുര പലഹാരങ്ങളും നൽകിയത് എന്തിനെന്ന് മനസിലാകുന്നില്ലെന്ന് കോടതി നിരിക്ഷിച്ചു. ജാമ്യത്തിനായി പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ആരോപിച്ചിരുന്നു. 

 

Follow Us:
Download App:
  • android
  • ios