Asianet News MalayalamAsianet News Malayalam

ദില്ലി ആരോ​ഗ്യത്തിന് ഹാനികരം; ട്വീറ്റുമായി ശശി തരൂർ

''സി​ഗററ്റ്, ബീഡി, എന്നിവയ്ക്കൊപ്പം നിങ്ങൾക്ക് എത്രകാലം ജീവിക്കാൻ സാധിക്കും? ദില്ലിയിലേക്ക് വരൂ, കുറച്ച് ദിവസം ഇവിടെ താമസിക്കൂ. -ദില്ലി ടൂറിസം.'' എന്നാണ് തരൂരിന്റെ ട്വീറ്റ്.

shashi tharoor tweeted delhi is injurious to health
Author
Delhi, First Published Nov 2, 2019, 3:57 PM IST

ദില്ലി:  ദില്ലി ആരോ​ഗ്യത്തിന് ഹാനികരമാണെന്ന ട്വീറ്റുമായി എംപി ശശി തരൂർ. അന്തരീക്ഷ മലിനീകരണം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ദില്ലിയിലുള്ളത്.  ദില്ലിയിലെ പ്രശസ്ത ചരിത്ര സ്മാരകമായ കുത്തബ് മിനാറിന്റെ ചിത്രമുൾപ്പെടെയാണ് തരൂരിന്റെ ട്വീറ്റ്. ഒരു സി​ഗരറ്റ് പാക്കറ്റിനുളളിൽ നിന്നും ഉയർന്നു നിൽക്കുന്ന കുത്തബ് മിനാറിന്റെ ചിത്രവും ഒപ്പം കുറിപ്പും ട്വീറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ''സി​ഗററ്റ്, ബീഡി, എന്നിവയ്ക്കൊപ്പം നിങ്ങൾക്ക് എത്രകാലം ജീവിക്കാൻ സാധിക്കും? ദില്ലിയിലേക്ക് വരൂ, കുറച്ച് ദിവസം ഇവിടെ താമസിക്കൂ. - ദില്ലി ടൂറിസം.'' എന്നാണ്  ട്വീറ്റ്. ഹിന്ദിയിലാണ് ചിത്രത്തിനൊപ്പമുള്ള കുറിപ്പ്. 

pic.twitter.com/IpleAVugeS

— Shashi Tharoor (@ShashiTharoor) November 2, 2019

നിരവധി ആളുകൾ തരൂരിന്റെ ട്വീറ്റിന് മറുപടി നൽ‌കിയിട്ടുണ്ട്. തരൂർ പ്രശ്നത്തെ രാഷ്ട്രീയവത്ക്കരിക്കാൻ ശ്രമിക്കുന്നു എന്നും ചിലർ ആരോപിക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങൾ ഒന്നുചേർന്ന് ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ചിലരുടെ അഭിപ്രായം. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് അതി ​ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയതിനെ തുടർന്ന് ദില്ലിയിൽ ആരോ​​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios