Asianet News MalayalamAsianet News Malayalam

തെറ്റായ നയങ്ങളുടെ ഇരകൾ ജനങ്ങളാണ്; എന്നാൽ മോദി സ്വയം ഇരപരിവേഷം കെട്ടുന്നുവെന്ന് സോണിയ ​ഗാന്ധി

യുപിഎ സര്‍ക്കാരിന്‍റെ നേട്ടങ്ങളെ ഊന്നിപറഞ്ഞുകൊണ്ട് രാജ്യത്തിന് പുതിയ ദിശാബോധം നല്‍കി മുന്നോട്ട് പോകേണ്ടുന്നതിന്‍റെ ആവശ്യകതയെക്കുറിച്ചും സോണിയ യോ​ഗത്തിൽ സംസാരിച്ചു.

soniya gandhi accuses modi he playing victim card
Author
Gandhinagar, First Published Mar 13, 2019, 10:27 AM IST

ഗാന്ധിന​ഗർ: നരേന്ദ്രമോദി സർക്കാരിന്റെ തെറ്റായ നയങ്ങളുടെ ഇരകൾ ജനങ്ങളാണെന്നും എന്നാൽ, സ്വയം ഇരപരിവേഷം കെട്ടുയാണ് മോദി ചെയ്യുന്നതെന്ന‌ും മുൻ കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധി. കഴിഞ്ഞ ദിവസം ഗുജറാത്തിൽ നടന്ന കോൺ​ഗ്രസ് പ്രവർത്തക സമിതി യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയ.​ 

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ രാഷ്ട്രീയവത്ക്കരിക്കാനാണ് മോദി സർക്കാർ ശ്രമിച്ചതെന്നും സോണിയ കുറ്റപ്പെടുത്തി. യുപിഎ സര്‍ക്കാരിന്‍റെ നേട്ടങ്ങളെ ഊന്നിപറഞ്ഞുകൊണ്ട് രാജ്യത്തിന് പുതിയ ദിശാബോധം നല്‍കി മുന്നോട്ട് പോകേണ്ടുന്നതിന്‍റെ ആവശ്യകതയെക്കുറിച്ചും സോണിയ യോ​ഗത്തിൽ സംസാരിച്ചു.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങും യോ​ഗത്തിൽ സന്നിഹിതനായിരുന്നു. കാർഷിക പ്രതിസന്ധിക്കൊപ്പം തെഴിലില്ലായ്മയും വളർച്ചാ മുരടിപ്പും നേരിടുകയാണ് രാജ്യമെന്നും മൻമോഹൻ സിങ് പറഞ്ഞു.

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് അനുശോചനം അറിയിച്ചതിന് ശേഷമാണ് യോ​ഗ നടപടികൾ ആരംഭിച്ചത്. 58 വർഷത്തിന് ശേഷമാണ് ​ഗുജറാത്തിൽ വച്ച് കോൺ​ഗ്രസ് പ്രവർത്തക സമിതി യോ​ഗം ചേരുന്നത്. 1961ലാണ് അവസാനമായി ​​ഗുജറാത്തിൽ യോ​ഗം സംഘടിപ്പിച്ചത്.

Follow Us:
Download App:
  • android
  • ios