Asianet News MalayalamAsianet News Malayalam

പരിഹാസ്യനാകാന്‍ കണ്ടുപിടിത്തം നടത്തുകയാണ് ഇമ്രാനെന്ന് സെവാഗ്; ഏറ്റുപിടിച്ച് ഗാംഗുലി

  • ഇമ്രാന്‍ ഖാന്‍റെ യുഎന്‍ പ്രസംഗത്തില്‍ പ്രതിഷേധമറിയിച്ച് ക്രിക്കറ്റ് താരങ്ങള്‍
  • ഇമ്രാന്‍ ഖാനെ വിമര്‍ശിച്ച് സെവാഗ് രംഗത്തെത്തി
  • സെവാഗിനെ ഏറ്റുപിടിച്ച് കടുത്ത വിമര്‍ശനങ്ങളുമായി ഗാംഗുലിയും
Sourav Ganguly Reacts To Imran Khans Speech by re tweeting sewags tweet
Author
India, First Published Oct 4, 2019, 11:40 AM IST

ദില്ലി: പാക് പ്രധാനമന്ത്രിയു മുന്‍ ക്രിക്കറ്ററുമായി ഇമ്രാന്‍ ഖാന്‍റെ യുഎന്‍ സമ്മേളനത്തിലെ പ്രസംഗത്തിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് തുടക്കമിട്ട വിമര്‍ശനങ്ങള്‍ പിന്നാലെ ഗാംഗുലിയും ഏറ്റുപിടിച്ചു.

'നിങ്ങളുടെ ശബ്ദം ബ്രോങ്കില്‍ നിന്നുള്ള ഒരു വെല്‍ഡറെ പോലെ തോന്നുന്നു എന്നാണ് യുഎസിലെ ആ ചാനല്‍ അവതാരകന്‍ ഇമ്രാന്‍ ഖാനോട് പറഞ്ഞത്. യുഎന്നില്‍ ഈ മനുഷ്യന്‍ നടത്തിയ ദയനീയ പ്രസംഗം കൂടി കേട്ടപ്പോള്‍ സ്വയം പരിഹാസ്യനാകാനുള്ള പുതിയ വഴികള്‍ കണ്ടുപിടിക്കുകയാണ് ഇദ്ദേഹമെന്ന് തോന്നും'- എന്നാണ് സെവാഗിന്‍റെ ട്വീറ്റ്.

'വീരൂ... ഞാനും ഇത് കണ്ട് ഞെട്ടി. സമാധാനം ആഗ്രഹിക്കുന്ന ഒരു ലോകം കേള്‍ക്കാന്‍ പാടില്ലാത്ത പ്രസംഗം. പാക്കിസ്ഥാനാണ് സമാധാനം ഏറ്റവും ആവശ്യമുള്ള രാജ്യം. എന്നാല്‍ അവിടത്തെ ഭരണാധികാരി  പറയുന്നതോ വിഡ്ഡിത്തവും.. ഒരു ക്രിക്കറ്ററെന്ന നിലയിലുള്ള നിലവാരം പോലും അദ്ദേഹം പ്രസംഗത്തില്‍ കാണിച്ചില്ല' എന്നായിരുന്നു ഗാംഗുലിയുടെ മറുപടി ട്വീറ്റ്.

അതേസമയം തന്നെ ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് ഷമിയും വിമര്‍ശനവുമായി എത്തി. ഗാന്ധി ജയന്തി ദിനത്തില്‍ പാകിസ്ഥാന് വികസനത്തെ കുറിച്ച് സംസാരിക്കുന്ന തലവന്‍ വേണമെന്നായിരുന്നു ഗാന്ധിജിയെ ഓര്‍മപ്പെടുത്തി ഷമി പറഞ്ഞത്. ഇമ്രാന്‍റെ വാക്കുകള്‍ രാജ്യങ്ങളുടെ ശത്രുത വര്‍ധിപ്പിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്ന് ഹര്‍ഭജന്‍ സിങ് പ്രതികരിച്ചു. സമാനമായി ഇര്‍ഫാന്‍ പത്താനും ട്വിറ്ററില്‍ പ്രതികരിച്ചിരുന്നു.
 

Follow Us:
Download App:
  • android
  • ios