Asianet News MalayalamAsianet News Malayalam

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചെന്ന് യുവതി; മണിക്കൂറുകള്‍ക്കുള്ളില്‍ പരാതിക്കാരിയെ വിവാഹം ചെയ്ത് 'പ്രതി'

 വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി കഴിഞ്ഞ നാല് വര്‍ഷമായി ഇയാള്‍ തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു യുവതിയുടെ പരാതി

Sub Divisional magistrate marries woman who alleges him of sexual abuse
Author
Lucknow, First Published Oct 13, 2019, 7:32 PM IST

ലക്നൗ: ലൈംഗികാരോപണം ഉന്നയിച്ച യുവതിയെ വിവാഹം ചെയ്ത് ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണമുന്നയിച്ച യുവതിയെയാണ് 35കാരനായ ദിനേഷ് കുമാര്‍ വിവാഹം ചെയ്തത്. ഉത്തര്‍പ്രദേശിലെ കുഷിനഗര്‍ ജില്ലയിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റാണ് ഇയാള്‍. 

വെള്ളിയാഴ്ചയായിരുന്നു വിവാഹം. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി കഴിഞ്ഞ നാല് വര്‍ഷമായി ഇയാള്‍ തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു യുവതിയുടെ ആരോപണം. രണ്ട് തവണ ഗര്‍ഭഛിദ്രം നടത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. 

യുവതിയുടെ പരാതിയില്‍ ഉടന്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റ് അനില്‍ കുമാര്‍ ഉത്തരവിട്ടതിന് പിന്നാലെയായാരിന്നു വിവാഹം. അന്വേഷണ്തിന് ഉത്തരവിട്ട വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെത്തന്നെ ഇരുവരും വിവാഹിതരാകുകയായിരുന്നു. പദ്രോണയിലെ ഗായത്രി ക്ഷേത്രത്തില്‍ വച്ച് സദര്‍ എസ്ഡിഎം രാംകേഷ് യാദവിന്‍റെയും ഹത എസ്ജിഎം പ്രമോദ് തിവാരിയുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. അസംഖഡ് ജില്ല സ്വദേശികളാണ് കുമാറും യുവതിയും.

Follow Us:
Download App:
  • android
  • ios