Asianet News MalayalamAsianet News Malayalam

'പിഎംഎൽഎ നിയമപ്രകാരം ഇഡി ഉദ്യോഗസ്ഥർക്ക് നൽകുന്ന മൊഴി തെളിവല്ല'; ഇഡി കേസിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

കോടതിയിൽ നല്‍കുന്ന മൊഴിയാണ് യഥാർത്ഥ തെളിവ്. ഇഡി ഉദ്യോഗസ്ഥർക്ക് നല്‍കുന്ന മൊഴി സ്വീകരിക്കാം എങ്കിലും കോടതിയിലെ മൊഴിയാകും അന്തിമമെന്നും കോടതി നിരീക്ഷിച്ചു.

supreme court says statement given to ED officials is not evidence under pmla act
Author
First Published Apr 15, 2024, 11:37 PM IST

ദില്ലി: ഇഡി കേസിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. പിഎംഎല്‍എ നിയമപ്രകാരം (കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം) എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നല്‍കുന്ന മൊഴി തെളിവല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കോടതിയിൽ നല്‍കുന്ന മൊഴിയാണ് യഥാർത്ഥ തെളിവ്. ഇഡി ഉദ്യോഗസ്ഥർക്ക് നല്‍കുന്ന മൊഴി സ്വീകരിക്കാം എങ്കിലും കോടതിയിലെ മൊഴിയാകും അന്തിമമെന്നും കോടതി നിരീക്ഷിച്ചു.

പിഎംഎല്‍എ നിയമപ്രകാരം (കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം) എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ആരെയും ചോദ്യം ചെയ്യലിന് വിളിപ്പിക്കാമെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. തമിഴ്നാട്ടിലെ മണൽ ഖനന കേസിലായിരുന്നു സുപ്രീംകോടതിയുടെ ഈ നിരീക്ഷണം. പിഎംഎല്‍എ നിയമപ്രകാരം ഇഡിക്ക് ആരെയും ചോദ്യം ചെയ്യലിന് വിളിപ്പിക്കാമെന്നും ചോദ്യം ചെയ്യലിന് വിളിപ്പിച്ചാല്‍ ഹാജരാകണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. നിയമപ്രകാരം നിരപരാധിയെങ്കില്‍ തെളിവുകള്‍ നല്‍കണം. സമന്‍സ് ലഭിച്ചാല്‍ നിയമപരമായി അതില്‍ പ്രതികരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. പിഎംഎൽഎ നിയമം അനുസരിക്കാൻ സംസ്ഥാനങ്ങൾക്ക് ബാധ്യതയുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.  

Also Read: 'പിഎംഎല്‍എ നിയമപ്രകാരം ആരെയും ഇഡിക്ക് ചോദ്യം ചെയ്യലിന് വിളിപ്പിക്കാം'; സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

Follow Us:
Download App:
  • android
  • ios