Asianet News MalayalamAsianet News Malayalam

മേൽപ്പാലത്തിലൂടെ യുവതിയെ മടിയിലിരുത്തി യുവാവിന്റെ യാത്ര; ഇരുവരേയും കണ്ടെത്തി പൊലീസ്, സംഭവം ബെം​ഗളൂരുവിൽ

വടക്കൻ ബെംഗളൂരുവിലെ ഹെബ്ബാൾ മേൽപ്പാലത്തിലാണ് സംഭവം. യുവതി യുവാവിന്റെ മടിയിലിരുന്ന് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു. യുവതി ബൈക്ക് യാത്രികൻ്റെ മടിയിൽ ഇരിക്കുന്നതും കഴുത്തിൽ കൈകൾ ചുറ്റിയിരിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. 

The journey of the young man with the young woman on his lap through the flyover; The police found both of them, the incident happened in Bengaluru
Author
First Published May 19, 2024, 5:38 PM IST

ബെംഗളൂരു: ബെംഗളൂരുവിൽ ഫ്‌ളൈ ഓവറിലൂടെ യുവതിയെ മടിയിലിരുത്തി അപകടകരമായി ബൈക്കോടിച്ച യുവാവിനേയും യുവതിയേയും കണ്ടെത്തി പൊലീസ്. ഇരുവരുടേയും യാത്രയുടെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായിരുന്നു. വൈറലായ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസ് ഇരുവരെയും അന്വേഷിച്ച് കണ്ടെത്തിയത്. 

വടക്കൻ ബെംഗളൂരുവിലെ ഹെബ്ബാൾ മേൽപ്പാലത്തിലാണ് സംഭവം. യുവതി യുവാവിന്റെ മടിയിലിരുന്ന് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു. യുവതി ബൈക്ക് യാത്രികൻ്റെ മടിയിൽ ഇരിക്കുന്നതും കഴുത്തിൽ കൈകൾ ചുറ്റിയിരിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ബംഗളൂരു ട്രാഫിക് പൊലീസ് ബൈക്കിൻ്റെ നമ്പർ പ്ലേറ്റും സിസിടിവി ദൃശ്യങ്ങളും ഉപയോഗിച്ച് ഇരുവരേയും കണ്ടെത്തുകയായിരുന്നു.

 ബൈക്കിലെ യാത്രക്കാരെ ഞങ്ങൾ കണ്ടെത്തി. നേരത്തെ ഇത്തരത്തിൽ നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്.-  നോർത്ത് ബെംഗളൂരു  ട്രാഫിക് ഡിസിപി പറഞ്ഞു. അതേസമയം, സംഭവത്തിൽ ഇവർക്കെതിരെ കേസെടുത്തോ എന്ന് വ്യക്തമല്ല. 

കായംകുളത്ത് പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ഗുണ്ടാ സംഘത്തിന്റെ ശ്രമം, 3 പേർ പിടിയിൽ

https://www.youtube.com/watch?v=Ko18SgceYX8


 

Latest Videos
Follow Us:
Download App:
  • android
  • ios