Asianet News MalayalamAsianet News Malayalam

സ്വർണത്തിലാറാടി ഈ ക്ഷേത്രം, 2023ൽ മാത്രം വഴിപാടായി ലഭിച്ചത് 773 കോടി രൂപയുടെ സ്വർണം ആകെ, നിക്ഷേപം 11,329 കിലോ!

കൊവിഡ് പകർച്ച വ്യാധി ഉൾപ്പെടെ ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും കഴിഞ്ഞ നാല് വർഷത്തിനിടെ ക്ഷേത്രത്തിന് ഏകദേശം നാല് ടൺ സ്വർണം ലഭിച്ചു.

Tirumala Tirupati received 1,031 kg of gold in 2023
Author
First Published Apr 19, 2024, 3:44 PM IST

തിരുപ്പതി: സ്വർണ വില കുതിച്ചുയരുമ്പോഴും ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ക്ഷേത്രത്തിലേക്ക് വഴിപാടായി സ്വർണമെത്തുന്നതിൽ വർധനവെന്ന് കണക്കുകൾ. 2023ൽ 773 കോടി രൂപ വിലമതിക്കുന്ന 1,031 കിലോ സ്വർണം ക്ഷേത്രത്തിലേക്ക്  ലഭിച്ചതായി ക്ഷേത്രം ഭാരവാഹികളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. വിവിധ ദേശസാൽകൃത ബാങ്കുകളിലായി 8,496 കോടി രൂപ വിലമതിക്കുന്ന 11,329 കിലോഗ്രാം സ്വർണമാണ് നിലവിൽ ട്രസ്റ്റിൻ്റെ കൈവശമുള്ളത്. അതേസമയം ഈ വർഷം ഏപ്രിൽ 12-ന് സ്വർണവില ഔൺസിന് 2,400 ഡോളറിലെത്തി. 

Read More.... 30 ഡിവൈഎസ്പിമാരും 60 ഓളം സിഐമാരും അടക്കം 3500ഓളം പൊലീസുകാർ; തൃശൂർ പൂരത്തിന് കനത്ത സുരക്ഷ

കൊവിഡ് പകർച്ച വ്യാധി ഉൾപ്പെടെ ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും കഴിഞ്ഞ നാല് വർഷത്തിനിടെ ക്ഷേത്രത്തിന് ഏകദേശം നാല് ടൺ സ്വർണം ലഭിച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കും റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധത്തിനും ശേഷം സമീപകാലത്ത് സ്വർണവില കുതിച്ചുയരുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ത്യയിൽ സ്വർണ വിലയിൽ 10.6 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ദില്ലിയിൽ വ്യാഴാഴ്ച സ്വർണ വില 10 ഗ്രാമിന് 73,700 രൂപയായിരുന്നു. ഉയർന്ന നിരക്കുകൾ എല്ലാത്തരം നിക്ഷേപങ്ങളെയും വിലയെ ബാധിച്ചുവെന്നാണ് റിപ്പോർട്ട്. 

Follow Us:
Download App:
  • android
  • ios