Asianet News MalayalamAsianet News Malayalam

ഓടിക്കൊണ്ടിരിക്കെ ടയര്‍ പഞ്ചറായി ബസ് നിയന്ത്രണം വിട്ട് ട്രക്കിലിടിച്ചു; ചൈനയില്‍ 36 മരണം

 പരിക്കേറ്റവില്‍ ചിലരുടെ നില ഗുരുതരമാണ്. 69 പേരാണ് ബസിലുണ്ടായിരുന്നത്. ചൈനയില്‍ വാഹനാപകങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

36 Killed in China eastern Jiangsu province After Bus Crashes With Truck accident
Author
Beijing, First Published Sep 29, 2019, 10:51 AM IST

ബെയ്ജിംഗ്: ചൈനയിലെ ജിയാംഗ്സു പ്രവശ്യയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 36 പേര്‍ മരിച്ചു. അപകടത്തില്‍ 35ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജിയാംഗ്സുവിലെ എക്സ്പ്രസ് ഹൈവേയില്‍ ശനിയാഴ്ചയാണ് അപകടമുണ്ടായത്.

ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ട് ട്രക്കില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവില്‍ ചിലരുടെ നില ഗുരുതരമാണ്. 69 പേരാണ് ബസിലുണ്ടായിരുന്നത്. 2015 ശേഷം ഇതുവരെ 58000 പേര്‍ ചൈനയില്‍ വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
 

Follow Us:
Download App:
  • android
  • ios