Asianet News MalayalamAsianet News Malayalam

വ്യവസായി മെഹുൽ ചോക്സിയെ നാടുകടത്തുമെന്ന് ആന്‍റിഗ്വ

  • മെഹുല്‍ ചോസ്കിയെ നാടുകടത്തുമെന്ന് ആന്‍റിഗ്വ പ്രധാനമന്ത്രി
  • ഇന്ത്യക്ക് സ്വതന്ത്ര അന്വേഷണം നടത്താമെന്നും ആന്‍റിഗ്വ
  • ഇന്ത്യയില്‍ വായ്പാ തട്ടിപ്പ് കേസില്‍  അന്വേഷണം നേരിടുകയാണ് ചോസ്കി

 

Businessman Mehul Choksi to be deported from antigua
Author
Antigua, First Published Sep 26, 2019, 9:43 AM IST

ദില്ലി: വായ്പാ തട്ടിപ്പു കേസിൽ അന്വേഷണം നേരിടുന്ന വ്യവസായി മെഹുൽ ചോക്സിയെ നാടുകടത്തുമെന്ന് ആന്‍റിഗ്വ. ചോക്സി തട്ടിപ്പുകാരനാണെന്ന് കണ്ടെത്തിയതായും ഇന്ത്യക്ക് ഏത് സ്വതന്ത്ര അന്വേഷണവും നടത്താമെന്നും ആന്‍റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൻ ബ്രൗണി അറിയിച്ചു.

കഴിഞ്ഞ വർഷമാണ് ഇന്ത്യ വിട്ട മെഹുൽ ചോക്സി ആന്റിഗ്വയിലെയും ബാർബുഡയിലെയും പൗരത്വം എടുത്തത്. പഞ്ചാബ് നാഷനൽ ബാങ്കില്‍നിന്ന് 13,000 കോടിയുടെ തട്ടിപ്പുനടത്തിയതിന് മെഹുൽ ചോക്സിക്കും നീരവ് മോദിക്കുമെതിരെ അന്വേഷണം നടക്കുകയാണ്. 

  Read more: അന്വേഷണത്തോട് സഹകരിക്കണമെന്നുണ്ട് പക്ഷേ യാത്ര ചെയ്യാനുള്ള ആരോഗ്യമില്ല: മെഹുല്‍ ചോസ്കി...

സിബിഐയുടെ അപേക്ഷ പ്രകാരം ഡിസംബറിൽ ഇന്റർപോൾ ചോക്സിക്കെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ആരോഗ്യനില മോശമായതിനാൽ ആന്റിഗ്വയിൽനിന്നു ഇന്ത്യയിലേക്ക് വരാനാകില്ലെന്ന് കഴിഞ്ഞ മാസം മുംബൈ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios