Asianet News MalayalamAsianet News Malayalam

പാരാഗ്ലൈഡിംഗിനിടെ പാരച്യൂട്ട് തുറക്കാനായില്ല; കാനഡ സ്വദേശിക്ക് ദാരുണാന്ത്യം

സെപ്തംബര്‍ 20നാണ് ജസ്റ്റിന്‍ പര്‍വ്വതാരോഹണം ആരംഭിച്ചത്. ഇറങ്ങാന്‍ പാരാഗ്ലൈഡിംഗിനെയാണ് അദ്ദേഹം ആശ്രയിച്ചത്. എന്നാല്‍...

Canadian tourists died in paragliding accident
Author
Dodoma, First Published Sep 30, 2019, 10:21 AM IST

ഡെഡോമ: ടാന്‍സാനിയയിലെ കിളിമഞ്ചാരോ പര്‍വ്വതനിരകളില്‍ പാരഗ്ലൈഡിംഗ് നടത്തുന്നതിനിടെ കാനഡാ സ്വദേശിക്ക് ദാരുണാന്ത്യം. പാരച്യൂട്ട് തുറക്കാനാകാത്തതാണ് അപകടത്തിനുകാരണമായതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സമുദ്രനിരപ്പില്‍ നിന്ന് 6000 കിലോമീറ്റര്‍ ഉയരത്തിലാണ് ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കിളിമഞ്ചാരോ  പര്‍വ്വതനിര. 

55 കാരനായ ജസ്റ്റിന്‍ കൈലോയാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്, കനേഡിയന്‍ ഹൈക്കമ്മീഷനെയും ജസ്റ്റിന്‍റെ ബന്ധുക്കളെയും വിവരമറിയിച്ചതായി ടാന്‍സാനിയന്‍ നാഷണല്‍ പാര്‍ക്ക് അധികൃതര്‍ പറഞ്ഞു. 

ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. സെപ്തംബര്‍ 20നാണ് ജസ്റ്റിന്‍ പര്‍വ്വതാരോഹണം ആരംഭിച്ചത്. ഇറങ്ങാന്‍ പാരാഗ്ലൈഡിംഗിനെയാണ് അദ്ദേഹം ആശ്രയിച്ചത്. കിളിമഞ്ചാരോയിലെ ഏറ്റവും പ്രസിദ്ധമായ വിനോദമാണ് പാരഗ്ലൈഡിംഗ്. 500000 ഓളം പേര്‍ ഓരോ വര്‍ഷവും കിളിമഞ്ചാരോ കയറുന്നുണ്ട്. എന്നാല്‍ ഇവിടെ അപകടങ്ങള്‍ അപൂര്‍വ്വമാണെന്നും അധികൃതര്‍ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios