Asianet News MalayalamAsianet News Malayalam

ജപ്പാനിൽ വീണ്ടും ഭൂചലനം; പടിഞ്ഞാറൻ മേഖലയിൽ പ്രകമ്പനം, സുനാമി മുന്നറിയിപ്പില്ല

കോച്ചി, എഹിം മേഖലകളിലാണ് തീവ്രത അനുഭവപ്പെട്ടത്. ക്യുഷു - ഷികോകു ദ്വീപുകളെ വേർതിരിക്കുന്ന ബുഗോ കടലിടുക്കിൽ 50 കിലോമീറ്റർ ആഴത്തിലായാണ് പ്രഭവ സ്ഥാനം. 

earthquake reported in Shikoku island of japan
Author
First Published Apr 17, 2024, 10:46 PM IST

ടോക്കിയോ: ജപ്പാനിൽ വീണ്ടും ഭൂചലനം. ഷികോകു ദ്വീപിലാണ് ബുധനാഴ്ച രാത്രി ഭൂചലനം രേഖപ്പെടുത്തിയത്. ജപ്പാനിലെ ഭൂചന തീവ്രതാ സ്കെയിൽ പ്രകാരം 6 തീവ്രത രേഖപ്പെടുത്തിയെങ്കിലും ഭൂചലനത്തിന്റെ തുടർച്ചയായി സുനാമി ഭീതിയില്ല. രാജ്യത്ത് എവിടെയും നാശനഷ്ടങ്ങളോ പരിക്കുകളോ സംഭവിച്ചതായി റിപ്പോർട്ടുകളില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

പ്രാദേശിക സമയം ബുധനാഴ്ച രാത്രി 11.14ഓടെയാണ് ഭൂചലനമുണ്ടായത്. ദുർബലമായ - 6 (weak 6) തീവ്രതയാണ് ജപ്പാനിലെ ഭൂചലന സ്കെയിൽ അനുസരിച്ച് രേഖപ്പെടുത്തിയത്. ഏറ്റവും ഉയർന്ന മൂന്നാമത്തെ തീവ്രതയാണിത്. കോച്ചി, എഹിം മേഖലകളിലാണ് തീവ്രത അനുഭവപ്പെട്ടത്. ക്യുഷു - ഷികോകു ദ്വീപുകളെ വേർതിരിക്കുന്ന ബുഗോ കടലിടുക്കിൽ 50 കിലോമീറ്റർ ആഴത്തിലായാണ് പ്രഭവ സ്ഥാനം. ജപ്പാന്റെ പടിഞ്ഞാറൻ മേഖലയിൽ പലയിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. പ്രദേശത്തെ ആണവ വൈദ്യുത നിലയങ്ങൾക്ക് തകരാറുകളൊന്നുമില്ലെന്നും അധികൃതർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios