Asianet News MalayalamAsianet News Malayalam

ഇമ്രാൻ ഖാന്റെപരാമർശം; മോദിക്കെതിരെ പ്രതിപക്ഷം

മോദി അധികാരം നിലനിർത്തിയാൽ ഇന്ത്യ-പാക് സമാധന ചർച്ചകൾക്ക് ഗുണകരമാകും. കോൺ​ഗ്രസ് അധികാരത്തിലേറിയാൽ തീവ്ര വലതുപക്ഷത്തിന്റെ വിമർശനം ഭയന്ന് ആശങ്കയോടെ മാത്രമേ പാകിസ്താനുമായി ഇടപെടൂ. 

election strategy of modi and netanyahu is same -imran khan
Author
New Delhi, First Published Apr 10, 2019, 11:32 AM IST

ദില്ലി: നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലേറിയാൽ ഇന്ത്യ-പാക് സമാധാന ശ്രമങ്ങൾക്ക് ​ഗുണകരമാകുമെന്ന പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പരമാർശത്തെ തുടർന്ന് മോദിക്കെതിരെ പ്രതിപക്ഷം രം​ഗത്ത്. കോൺ​ഗ്രസ്, ആം ആദ്മി പാർട്ടി, നാഷനൽ കോൺഫറൻസ് നേ താക്കളാണ് മോദിക്കും ബി ജെ പിക്കുമെതിരെ രം​ഗത്തെത്തിയത്. മോദിയും ബി ജെ പിയും പാകിസ്താന്റെ ഭാഷയിലാണ് സംസാരിച്ചതെന്ന് ഇവർ ആരോപിച്ചു. മോദിയുമായി പാകിസ്താന് ഔദ്യോ​ഗിക ബന്ധമുണ്ട്. മോദിക്ക് വോട്ടു ചെയ്താൽ പാകിസ്താന് വോട്ടു ചെയ്യുന്നതിന് തുല്യമാണ്. ആദ്യം നവാസ് ഷെരീഫും ഇപ്പോൾ ഇമ്രാൻ ഖാനും മോദിയുടെ സുഹൃത്തുക്കളാണെന്ന് തെളിഞ്ഞു.-കോൺ​ഗ്രസ് വക്താവ് രൺദീപ് സുർജേവാല മോദിയെ പരി​ഹസിട്ട് ട്വീറ്റ് ചെയ്തു. എന്തുകൊണ്ടാണ് മോദി വിജയിക്കണമെന്ന് പാകിസ്താൻ പറയുന്നത്. പാകിസ്താനുമായുള്ള ബന്ധം എത്ര അ​ഗാധമാണെന്ന് മോദി രാജ്യത്തോടു പറയണം. മോദി വിജയിച്ചാൽ പാകിസ്താനിൽ പടക്കം പൊട്ടിക്കുമെന്ന് ഇപ്പോൾ ഇന്ത്യക്കാർക്ക് ബോധ്യമായി-എ.എ.പി നേതാവ് അരവിന്ദ് കേജ്രിവാൾ ട്വീറ്റ് ചെയ്തു. എൻ.ഡി.എ സഖ്യമായിരുന്ന പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയും മോദിക്കെതിരെ രം​ഗത്തെത്തി. കശ്മീരടക്കമുള്ള പ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിന് കോൺ​ഗ്രസിനേക്കാൾ മോദി വീണ്ടും അധികാരത്തിലെത്തുന്നതായിരിക്കും നല്ലതെന്ന് ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios