Asianet News MalayalamAsianet News Malayalam

ഇന്ത്യൻ സിനിമകളും ടിവി ഷോകളും പ്രദർശിപ്പിക്കരുത്; പാക് സുപ്രീം കോടതി

പാകിസ്ഥാൻ ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ ഇന്ത്യൻ സിനിമകളെ ബഹിഷ്ക്കരിക്കുകയാണെന്ന് പാക് ഐടി മന്ത്രി ഫവാദ് ഹുസൈൻ പറഞ്ഞതിന് പിന്നാലെയാണ് സുപ്രീം കോടതി വിധി.  

Pakistan's Supreme Court  bars private channels from airing Indian films AND, TV shows
Author
Islamabad, First Published Mar 6, 2019, 5:03 PM IST

ഇസ്ലാമാബാദ്: ഇന്ത്യൻ സിനിമകളും ടിവി ഷോകളും പ്രദർശിപ്പിക്കുന്നതിൽ നിന്നും സ്വകാര്യ ചാനലുകളെ വിലക്കി പാക് സുപ്രീം കോടതി. 
ചീഫ് ജസ്റ്റിസ് ​ഗുൽസാർ അഹമ്മദ് ഉൾപ്പെടുന്ന മൂന്നാം​ഗ ബെഞ്ചിന്റേതാണ് തീരുമാനം. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച വിധി കോടതി പുറപ്പെടുവിച്ചത്. 

പുൽവാമ ഭീകരാക്രമണത്ത‌ിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് കോടതി വിധിയെന്നത് ശ്രദ്ധേയമാണ്. പാകിസ്ഥാൻ ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ ഇന്ത്യൻ സിനിമകളെ ബഹിഷ്ക്കരിക്കുകയാണെന്ന് പാക് ഐടി മന്ത്രി ഫവാദ് ഹുസൈൻ നേരത്തെ പറഞ്ഞിരുന്നു.

ഇന്ത്യൻ നിർമ്മിതമായ പരസ്യങ്ങൾ മാധ്യമങ്ങളിൽനിന്നും നീക്കം ചെയ്യാൻ പാകിസ്ഥാൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയോടും ഫവാദ് ഹുസൈൻ ആവശ്യപ്പെട്ടു. 2018ലും സമാനമായ വിധത്തിൽ ഇന്ത്യൻ ടിവി പരിപാടികളും സിനിമകളും പാകിസ്ഥാൻ നിരോധിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios