Asianet News MalayalamAsianet News Malayalam

മൂന്നാം തവണയും നീരവ് മോദിക്ക് യുകെ കോടതി ജാമ്യം നിഷേധിച്ചു

സാ​ക്ഷി​ക​ൾ​ക്ക് വ​ധ​ഭീ​ഷ​ണി​യു​ണ്ടെ​ന്ന വാ​ദ​വും തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു​ള്ള വാ​ദ​വും ഇ​ത്ത​വ​ണ​യും കോ​ട​തി അം​ഗീ​ക​രി​ച്ചു

UK court denies bail to Nirav Modi for third time
Author
UK, First Published May 8, 2019, 10:35 PM IST

പഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് വായ്പാ തട്ടിപ്പു കേസിലെ മുഖ്യ പ്രതി നീരവ് മോദിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു. യുകെയിലെ വെസ്റ്റ് മിനിസ്റ്റർ കോടതി ഇത് മൂന്നാം തവണയാണ് നീരവ് മോദിക്ക് ജാമ്യം നിഷേധിക്കുന്നത്. പ​ണം ത​ട്ടി​ച്ചു നാ​ടു​വി​ട്ട ശേ​ഷം അ​റ​സ്റ്റി​ലാ​യ വ​ജ്ര വ്യാ​പാ​രി നീ​ര​വ് മോ​ദി​ ഇപ്പോൾ യുകെയിൽ തടവിൽ കഴിയുകയാണ്.

നീരവ് മോദിയുടെ കേ​സ് 28 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ണ്ടും കോ​ട​തി പ​രി​ഗ​ണി​ക്കും.  മെ​യ് 30ന് ​വെ​സ്റ്റ്മി​നി​സ്റ്റ​ർ കോ​ട​തി മു​ൻ​പാ​കെ നീ​ര​വ് മോദി ഹാ​ജ​രാ​ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

സാ​ക്ഷി​ക​ൾ​ക്ക് വ​ധ​ഭീ​ഷ​ണി​യു​ണ്ടെ​ന്ന വാ​ദ​വും തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു​ള്ള വാ​ദ​വും ഇ​ത്ത​വ​ണ​യും കോ​ട​തി അം​ഗീ​ക​രി​ച്ചു. ഇതാണ് ജാമ്യം നിഷേധിക്കാൻ കാരണമായതും.

മാ​ർ​ച്ച് 19നാ​ണ് നീ​ര​വ് ല​ണ്ട​നി​ൽ അ​റ​സ്റ്റി​ലാ​യ​ത്. നീ​ര​വ്മോ​ദി​ക്കെ​തി​രേ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് സ​മ​ർ​പ്പി​ച്ച തി​രി​ച്ച​യ​യ്ക്ക​ൽ ഹ​ർ​ജി​യി​ൽ ല​ണ്ട​ൻ കോ​ട​തി വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്.

Follow Us:
Download App:
  • android
  • ios