Asianet News MalayalamAsianet News Malayalam

വാഷിംങ്ടണ്‍ സുന്ദര്‍; ആ പേരുവന്ന വഴി

IPL 2017 The story behind Washington Sundar name
Author
First Published May 18, 2017, 11:22 AM IST

മുംബൈ: ഐപിഎല്‍ ലീഗ് റൗണ്ടില്‍ ഒന്നാമത് എത്തി അനായസമായ ഫൈനല്‍ പ്രവേശനം തേടിയാണ് മുംബൈ ഇന്ത്യന്‍സ് ആദ്യ ഐപിഎല്‍ പ്ലേഓഫ് ക്വാളിഫെയറിന് വേണ്ടി രംഗത്ത് എത്തിയത്. എന്നാല്‍ മുംബൈ പ്രതീക്ഷകള്‍ തകര്‍ത്തത് 17 വയസുള്ള സ്പിന്നര്‍ വാഷിംങ്ടണ്‍ സുന്ദര്‍ ആണ്. ഐപിഎല്‍ ചരിത്രത്തില്‍ മാന്‍ ഓഫ് ദ മാച്ച് നേടുന്ന ഏറ്റവും പ്രായംകുറഞ്ഞതാരമാണ് സുന്ദര്‍.

സുന്ദറിന്‍റെ 3 വിക്കറ്റ് പ്രകടനത്തിന് പിന്നാലെ എല്ലാവരും തേടുന്ന ഉത്തരമുണ്ട് എന്താണ് ഈ വിചിത്രമായ പേരിന് പിന്നില്‍. വാഷിംങ്ടണ്‍ സുന്ദറിന് വല്ല അമേരിക്കന്‍ കണക്ഷനുമുണ്ടോ?, അതിനുള്ള ഉത്തരം വാഷിംങ്ടണ്‍ സുന്ദറിന്‍റെ പിതാവ് എം സുന്ദര്‍ ഹിന്ദുപത്രത്തോട് വെളിപ്പെടുത്തി. അടുത്തിടെ ഇറങ്ങിയ മലയാള ചലച്ചിത്രം രക്ഷാധികാരി ബൈജുവിന്‍റെ ഒരു വിദൂര ഛായയുണ്ട് ഈ സംഭവത്തിന്.

എന്‍റെ ഗോഡ്ഫാദര്‍ എന്ന് ഞാന്‍ വിശ്വസിക്കുന്ന മുന്‍ സൈനികനായിരുന്നു പിഡി വാഷിംങ്ടണിന്‍റെ ഓര്‍മ്മയ്ക്കാണ് മകന് ആ പേര് നല്‍കിയത്. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചയാളാണ് ഞാന്‍.ഞാന്‍ മുന്‍പ് ക്രിക്കറ്റ് കളിക്കുമായിരുന്നു. അപ്പോള്‍ അദ്ദേഹം കളികാണുവാന്‍ ഞങ്ങള്‍ കളിക്കുന്ന മറീനയില്‍ എത്തും.

എന്‍റെ കളിയേറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം എനിക്ക് വസ്ത്രങ്ങളും, പുസ്തകങ്ങളും എന്‍റെ സ്കൂള്‍ ഫീസും നല്‍കി, എനിക്ക് രഞ്ജി സെലക്ഷന്‍ ലഭിച്ചപ്പോള്‍ അദ്ദേഹം ഏറെ സന്തോഷിച്ചു. അദ്ദേഹം അന്തരിച്ച 1999ലാണ് ഇനിക്ക് മകനുണ്ടായത്, വളരെ ബുദ്ധിമുട്ടിയാണ് അവന്‍റെ അമ്മ അവന് ജന്മം നല്‍കിയത് ശ്രീനിവാസന്‍ എന്നാണ് കുട്ടിക്ക് പേരിടാനിരുന്നത് എന്നാല്‍ ഞാന്‍ പെട്ടെന്ന് തീരുമാനിച്ചു വാഷിംങ്ടണ്‍.

Follow Us:
Download App:
  • android
  • ios