Asianet News MalayalamAsianet News Malayalam

സ്‌മിത്ത് തിളങ്ങി: മുംബൈയെ പൂനെ വീഴ്‌ത്തി

pune beat mumbai indians in ipl
Author
First Published Apr 6, 2017, 7:50 PM IST

ഐപിഎല്ലില്‍ റൈസിങ് പൂനെ സൂപ്പര്‍ജയന്റിന് ജയം. മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് ഏഴു വിക്കറ്റിനാണ് പൂനെ തോല്‍പ്പിച്ചത്. മുംബൈ ഉയര്‍ത്തിയ 185 റണ്‍സിന്റെ വിജയലക്ഷ്യം ഒരു പന്തും ഏഴു വിക്കറ്റും ശേഷിക്കെ പൂനെ മറികടക്കുകയായിരുന്നു. മുന്നില്‍നിന്ന് നയിച്ച സ്റ്റീവന്‍ സ്‌മിത്തിന്റെ ഇന്നിംഗ്സാണ് പൂനെയ്‌ക്ക് വിജയമൊരുക്കിയത്. 54 പന്തില്‍ പുറത്താകാതെ 84 റണ്‍സെടുത്ത സ്‌മിത്ത് ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുകളും പറത്തി. സ്‌മിത്ത് തന്നെയാണ് മാന്‍ ഓഫ് ദ മാച്ചും. 34 പന്തില്‍ 60 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയുടെ ഇന്നിംഗ്സും ഏറെ നിര്‍ണായകമായി. മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി പുറത്താകാതെ 12 റണ്‍സെടുത്തു. മുംബൈയ്ക്ക് വേണ്ടി ടിം സൗത്തി, ഹര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.

സ്‌കോര്‍- മുംബൈ ഇന്ത്യന്‍സ്- 20 ഓവറില്‍ എട്ടിന് 184 & റൈസിങ് പൂനെ സൂപ്പര്‍ജയന്റ്- 19.5 ഓവറില്‍ എഴിന് 187

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്‌ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ എട്ടിന്184 റണ്‍സെടുക്കുകയായിരുന്നു. 19 പന്തില്‍ 38 റണ്‍സെടുത്ത ജോസ് ബട്ട്‌ലറാണ് ടോപ് സ്‌കോറര്‍. നിതിഷ് റാണ് 34 റണ്‍സും ഹര്‍ദ്ദിക് പാണ്ഡയ പുറത്താകാതെ 35 റണ്‍സും നേടി. കീറോണ്‍ പൊള്ളാര്‍ഡ് 27 റണ്‍സെടുത്തു. പൂനെയ്‌ക്ക് വേണ്ടി ഇമ്രാന്‍ താഹിര്‍ മൂന്നു വിക്കറ്റെടുത്തു. രജത് ഭാട്ടിയയ്‌ക്ക് രണ്ടു വിക്കറ്റ് ലഭിച്ചു.

Follow Us:
Download App:
  • android
  • ios