രോഹിത്തിനെ ട്രോളി; കനത്ത തിരിച്ചടി കിട്ടി പൂനെ
രോഹിത്ത് ശര്‍മ്മയെ കളിയാക്കിയ പൂനെയ്ക്ക് കിട്ടിയത് വന്‍ പണി. ഐപിഎല്‍ ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന്‍റെ ഇന്നിംഗ്സ് പുരോഗമിക്കുന്നതിനിടയിലായിരുന്നു പൂനെ സോഷ്യല്‍ മീഡിയ ടീമിന്‍റെ പ്രകോപനം. വിക്കറ്റുകള്‍ നഷ്ടപ്പെട്ട് മുംബൈ റണ്ണെടുക്കാന്‍ വിഷമിക്കുന്ന സമയത്താണ്.
രോഹിത്ത് എന്നത്, രോ..ഹിറ്റ് എന്ന പേരില്‍ പരിഹസിച്ച് ആര്‍പിഎസ് ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റ് വന്നത്. ഇത് ട്വിറ്ററിലെ മുംബൈ ആരാധകരെ ഇത്തിരിയൊന്നുമല്ല പ്രകോപിപ്പിച്ചത്. എന്നാല്‍ മത്സരത്തില്‍ അവസാനം മുംബൈ കിരീടം ഉയര്‍ത്തിയതോടെ ഈ ട്വീറ്റ് വച്ച് വന്‍ പൊങ്കാലയാണ് പൂനെയ്ക്ക് കിട്ടിയത് ഇതോടെ പൂനെ സംഘം ട്വിറ്ററില്‍ നിന്നും ഈ ട്വീറ്റ് പിന്‍വലിച്ചു.
എങ്കിലും ഇതിന്‍റെ സ്ക്രീന്‍ഷോട്ടുമായി ട്രോളുകള്‍ ഇറക്കുകയാണ് മുംബൈ ആരാധകര്‍. അവസാന പന്തുവരെനീണ്ട പോരാട്ടത്തില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റിനെ ഒരു റണ്ണിന് കീഴടക്കിയാണ് ഹൈദരാബാദില്‍ മുംബൈ ഇന്ത്യന്‍സിന് മൂന്നാം ഐപിഎല്‍ കീരീടം നേടിയത്. മുംബൈ ഉയര്‍ത്തിയ 130 രണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പൂനെയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മിച്ചല്‍ ജോണ്‍സണ്‍ എറിഞ്ഞ അവസാന ഓവറില്‍ 11 റണ്‍സായിരുന്നു പൂനെയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.