Asianet News MalayalamAsianet News Malayalam

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്കെതിരെ ചെന്നൈയ്ക്ക് ജയം; ഒന്നാമത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ധോണിയും സംഘവും ഒന്നാമതെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ നൈറ്റ് റൈഡേഴ്‌സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുത്തു.

CSK won against KKR and back into top of the table
Author
Chennai, First Published Apr 9, 2019, 11:31 PM IST

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ധോണിയും സംഘവും ഒന്നാമതെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ നൈറ്റ് റൈഡേഴ്‌സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുത്തു. ചെന്നൈ 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ജയത്തോടെ ചെന്നൈയ്ക്ക് ആറ് മത്സരങ്ങളില്‍ 10 പോയിന്‍റായി. രണ്ടാം സ്ഥാനത്തുള്ള നൈറ്റ് റൈഡേഴ്‌സിന് ഇത്രയും മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്‍റാണുള്ളത്. 

45 പന്തില്‍ 43 റണ്‍സെടുത്ത ഫാഫ് ഡു പ്ലെസിസാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. കേദാര്‍ ജാദവ് 8 പന്തില്‍ 8 റണ്‍സെടുത്തു. ഇരുവരും പുറത്താവാതെ നിന്നു. ഷെയ്ന്‍ വാട്‌സണ്‍ (9 പന്തില്‍ 17), സുരേഷ് റെയ്‌ന (13 പന്തില്‍ 14), അമ്പാട്ടി റായുഡു (31 പന്തില്‍ 21) എന്നിവരാണ് പുറത്തായ താരങ്ങള്‍. നൈറ്റ് റൈഡേഴ്‌സിന് വേണ്ടി സുനില്‍ നരെയ്ന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ സന്ദര്‍ശകരായ നൈറ്റ് റൈഡേഴ്‌സ് ചെന്നൈ ബൗളര്‍മാരുടെ മുന്നില്‍ മുട്ടുമടക്കി. ചെന്നൈയ്ക്ക് വേണ്ടി ദീപക് ചാഹര്‍ മൂന്നും ഹര്‍ഭജന്‍ സിങ്, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. 44 പന്തില്‍ 50 റണ്‍സ് നേടിയ ആന്ദ്രേ റസ്സലാണ് സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍. 

നൈറ്റ് റൈഡേഴ്‌സ് നിരയില്‍ റസ്സലിനെ കൂടാതെ റോബിന്‍ ഉത്തപ്പ (9 പന്തില്‍ 11), ദിനേശ് കാര്‍ത്തിക് (21 പന്തില്‍ 19) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്.  ക്രിസ് ലിന്‍ (0), സുനില്‍ നരെയ്ന്‍ (6), നിതീഷ് റാണ (0), ശുഭ്മാന്‍ ഗില്‍ (9), പിയൂഷ് ചാവ്‌ല (8), കുല്‍ദീപ് യാദവ് (0), പ്രസിദ്ധ് കൃഷ്ണ (0) എന്നിവരാണ് പുറത്തായ താരങ്ങള്‍. ഹാരി ഗര്‍നി (1) പുറത്താവാതെ നിന്നു. 

നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങിയാണ് ചാഹര്‍ മൂന്ന് വിക്കറ്റെടുത്തത്. ഹര്‍ഭജന്‍ സിങ് നലോവറില്‍ 15 റണ്‍സ് മാത്രമാണ് വഴങ്ങിയത്. താഹിര്‍ നാലോവറില്‍ 21 റണ്‍സും വഴങ്ങി. രവീന്ദ്ര ജഡേജയ്ക്ക് ഒരു വിക്കറ്റുണ്ട്.

Follow Us:
Download App:
  • android
  • ios