Asianet News MalayalamAsianet News Malayalam

ജയിച്ചാല്‍ പ്ലേ ഓഫ്; ജീവന്‍മരണ പോരില്‍ കൊല്‍ക്കത്തയ്‌ക്ക് ബാറ്റിംഗ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.  
 

MI VS KKR Mumbai opt to bowl vs Kolkata
Author
Mumbai, First Published May 5, 2019, 7:41 PM IST

മുംബൈ: ഐപിഎല്ലില്‍ അതിനിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കൊല്‍ക്കത്തയ്‌ക്കായി മലയാളി താരം സന്ദീപ് വാര്യര്‍ കളിക്കുന്നുണ്ട്. മുംബൈയില്‍ യുവ്‌രാജ് സിംഗ് മടങ്ങിവരുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും ടീം ഇടം നല്‍കിയില്ല. 

മുംബൈയില്‍ ഇലവനില്‍ ലെവിസിന് പകരം മക്‌ലെനാഗനും സ്രാന് പകരം ഇഷാന്‍ കിഷനുമെത്തി. കൊല്‍ക്കത്തയില്‍ സ്‌പിന്നര്‍ പീയുഷ് ചൗളയ്‌ക്ക് പകരം പേസര്‍ പ്രസിദ് കൃഷ്‌ണ ഇടംപിടിച്ചു.
 

കൊല്‍ക്കത്ത

Shubman Gill, Chris Lynn, Robin Uthappa, Andre Russell, Dinesh Karthik(w/c), Nitish Rana, Sunil Narine, Rinku Singh, Harry Gurney, Sandeep Warrier, Prasidh Krishna

മുംബൈ

Rohit Sharma(c), Quinton de Kock(w), Ishan Kishan, Suryakumar Yadav, Hardik Pandya, Krunal Pandya, Kieron Pollard, Mitchell McClenaghan, Rahul Chahar, Jasprit Bumrah, Lasith Malinga

കൊല്‍ക്കത്തയ്‌ക്ക് ഇന്ന് മുംബൈയെ തോല്‍പ്പിക്കാനായാല്‍ പ്ലേ ഓഫില്‍ കടക്കാം. തോറ്റാല്‍ തുല്യ പോയിന്‍റാണെങ്കിലും നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ സണ്‍റൈസേഴ്‌സ് പ്ലേ ഓഫില്‍ പ്രവേശിക്കും. പ്ലേ ഓഫ് ഉറപ്പിച്ച മുംബൈക്ക് ഈ മത്സരം നിര്‍ണായകമല്ല. 

Follow Us:
Download App:
  • android
  • ios