Asianet News MalayalamAsianet News Malayalam

ഐപിഎല്‍: ഡല്‍ഹി കാപിറ്റല്‍സിനെ തകര്‍ത്തു; മുംബൈ ഇന്ത്യന്‍സ് രണ്ടാമത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് രണ്ടാമത്. ഇന്ന് നടന്ന മത്സത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെ 40 റണ്‍സിന് തോല്‍പ്പിച്ചതോടെയാണ് മുംബൈ രണ്ടാതെത്തിയത്. ദില്ലിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു.

Mumbai Indians into the second position of IPL
Author
New Delhi, First Published Apr 18, 2019, 11:38 PM IST

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് രണ്ടാമത്. ഇന്ന് നടന്ന മത്സത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെ 40 റണ്‍സിന് തോല്‍പ്പിച്ചതോടെയാണ് മുംബൈ രണ്ടാതെത്തിയത്. ദില്ലിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ആതിഥേയര്‍ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. മുംബൈക്ക് വേണ്ടി രാഹുല്‍ ചാഹര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. 

35 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍‌. പൃഥ്വി ഷാ (20), അക്സര്‍ പട്ടേല്‍ (26) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. കോളിന്‍ മണ്‍റോ (3), ശ്രേയാസ് അയ്യര്‍ (3), ഋഷഭ് പന്ത് (7), ക്രിസ് മോറിസ് (11), കീമോ പോള്‍ (0), കഗിസോ റബാദ (9) എന്നിവരാണ് പുറത്തായി മറ്റു താരങ്ങള്‍. അമിത് മിശ്ര (), ഇശാന്ത് ശര്‍മ () എന്നിവര്‍ പുറത്താവാതെ നിന്നു. ചാഹറിന് പുറമെ ജസ്പ്രീത് ബുംറ രണ്ടും ലസിത് മലിംഗ, ഹാര്‍ദിക് പാണ്ഡ്യയെ ഒരു വിക്കറ്റും വീഴ്ത്തി. 

രോഹിത് ശര്‍മ (30), ക്വിന്‍റണ്‍ ഡി കോക്ക് (35), സൂര്യകുമാര്‍ യാദവ് (26), ക്രുനാല്‍ പാണ്ഡ്യ ( പുറത്താവാതെ 37), ഹാര്‍ദിക് പാണ്ഡ്യ (32) എന്നിവരുടെ ഇന്നിങ്സാണ് മുംബൈക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. ബെന്‍ കട്ടിങ്ങാ (2)ണ് പുറത്തായ മറ്റൊരു താരം. കീറണ്‍ പൊള്ളാര്‍ഡ് (0) പുറത്താവാതെ നിന്നു. റബാദ രണ്ടും അമിത് മിശ്ര, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഒരോ വിക്കറ്റ് വീഴ്ത്തി. 

Follow Us:
Download App:
  • android
  • ios