Asianet News MalayalamAsianet News Malayalam

ആര്‍സിബിയെ വിലയിരുത്തി ലോകകപ്പില്‍ കോലിയെ എഴുതിത്തള്ളേണ്ട: മുന്നറിയിപ്പുമായി മുന്‍ താരം

ആര്‍സിബിയുടെ തുടര്‍ പരാജയങ്ങള്‍ ലോകകപ്പില്‍ കോലിയുടെ പ്രകടനത്തെ ബാധിക്കാന്‍ സാധ്യതയില്ല. കോലി ക്രിക്കറ്റില്‍ ഫോക്കസ് കാത്തുസൂക്ഷിക്കുന്നതായും അത് തുടരുമെന്നും മുന്‍ സ്‌പിന്നര്‍.

RCBs poor performance not affect Virat Kohli in the World Cup says Brad Hogg
Author
kolkata, First Published Apr 12, 2019, 8:06 PM IST

സിഡ്‌നി: ഐപിഎല്ലിലെ റോയല്‍ ചല‌ഞ്ചേഴ്‌സിന്‍റെ മോശം പ്രകടനം കണ്ട് കോലിയെ ആരും എഴുതിത്തള്ളേണ്ട എന്ന മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ മുന്‍ താരം ബ്രാഡ് ഹോഗ്. 'ആര്‍സിബിയുടെ തുടര്‍ പരാജയങ്ങള്‍ ലോകകപ്പില്‍ കോലിയുടെ പ്രകടനത്തെ ബാധിക്കാന്‍ സാധ്യതയില്ല. കോലി ക്രിക്കറ്റില്‍ ഫോക്കസ് കാത്തുസൂക്ഷിക്കുന്നതായും അത് തുടരുമെന്നും' മുന്‍ സ്‌പിന്നര്‍ പറഞ്ഞു.

ഐപിഎല്ലില്‍ കോലി നായകനായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കളിച്ച ആറ് മത്സരങ്ങളിലും തോറ്റിരുന്നു. ഇതോടെ കോലിയുടെ ഫോമും ക്യാപ്റ്റന്‍സി പരാജയവും ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് ഭീഷണിയാവുമെന്ന് ചര്‍ച്ചകളുണ്ടായി. ഇതോടെയാണ് ട്വിറ്റര്‍ വീഡിയോയിലൂടെ ഹോഗ് നിലപാട് അറിയിച്ചത്. 

എന്നാല്‍ റോയല്‍ ചലഞ്ചേഴ്‌സിന്‍റെ പ്രകടനത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു ഹോഗ്. കോലിയെയും എബിഡിയെയും ടീം കൂടുതല്‍ ആശ്രയിക്കുകയാണ്. മധ്യനിര വേണ്ടത്ര ഉയരുന്നില്ല. ഡെത്ത് ഓവറുകളില്‍ ബൗളര്‍മാര്‍ക്ക് ശരിയായ പദ്ധതികളില്ല. അതിനാല്‍ ന്യൂനതകള്‍ പരിഹരിക്കാന്‍ ടീം മാനേജ്മെന്‍റ് ഉടനടി നടപടി സ്വീകരിക്കണമെന്നും ബ്രാഡ് ഹോഗ് വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios