Asianet News MalayalamAsianet News Malayalam

'യോര്‍ക്കറുകള്‍ എറിയുന്ന ബൗളര്‍ക്ക് എന്തിനാണ് ഉപദേശം'; ഹാര്‍ദ്ദിക്കിനെതിരെ തുറന്നടിച്ച് ഗവാസ്കറും സെവാഗും

ഒരു ബൗളര്‍ നല്ല താളത്തില്‍ പന്തെറിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അയാളോട് ആരും സാസാരിക്കരുത്. കാരണം അത് അയാളെ മാനസികമായി ബാധിക്കും. ദൂരെ നിന്ന് വേണമെങ്കില്‍ നന്നായി പന്തെറിഞ്ഞുവെന്ന് വിളിച്ചു പറ‌ഞ്ഞോളു. അല്ലാതെ ബൗളറുടെ അടുത്തെത്തി സംസാരിക്കുന്നത് ശരിയായ രീതിയായിരുന്നില്ലെന്നും ഗവാസ്കര്‍ പറഞ്ഞു.

Gavaskar and Sehwag blast Hardik Pandya for disturbing Mohit Sharma in his last 2 balls of the final gkc
Author
First Published May 31, 2023, 8:49 AM IST

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കംഗ്സിനെതിരെ അവസാന ഓവര്‍ ഉജ്ജ്വലമായി എറിഞ്ഞ മോഹിത് ശര്‍മയുടെ താളം തെറ്റിച്ചത് ഗുജറാത്ത് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഇടപെടലാണെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. അവസാന ഓവറില്‍ നാല് യോര്‍ക്കറുകളെറിഞ്ഞ് നില്‍ക്കുന്ന മോഹിത്തിന് അഞ്ചാം പന്തിന് മുമ്പ് വെള്ളം കൊടുത്തുവിട്ടത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും ഗവാസ്കര്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

ചെന്നൈക്കെതിരെ അവസാന രണ്ട് പന്തില്‍ മോഹിത്തിന്‍റെ താളം തെറ്റിച്ചത് ഹാര്‍ദ്ദിക്കിന്‍റെ ഇടപെടല്‍ ആണ്. തന്‍റെ പദ്ധതി അനുസരിച്ച് മനോഹരമായി പന്തെറിഞ്ഞുകൊണ്ടിരുന്ന മോഹിത്തിന് അടുത്തേക്ക് അവസാന രണ്ട് പന്തിന് മുമ്പ് വെള്ളം കൊടുത്തുവിടേണ്ട കാര്യമെന്തായിരുന്നുവെന്നും അതിപ്പോഴും അജ്ഞാതമാണെന്നും ഗവാസ്കര്‍ തുറന്നടിച്ചു. വെള്ളം കൊടുത്തുവിട്ടപ്പോഴാണ് ഹാര്‍ദ്ദിക് മോഹിത്തിന് അരികിലെത്തി സംസാരിച്ചത്. അതോടെ മോഹിത്തിന്‍റെ താളം പോയി. അദ്ദേഹം ഗ്രൗണ്ടിന്‍റെ നാലുപാടും നോക്കാന്‍ തുടങ്ങി.

ഒരു ബൗളര്‍ നല്ല താളത്തില്‍ പന്തെറിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അയാളോട് ആരും സാസാരിക്കരുത്. കാരണം അത് അയാളെ മാനസികമായി ബാധിക്കും. വേണമെങ്കില്‍ ദൂരെ നിന്ന് നന്നായി പന്തെറിഞ്ഞുവെന്ന് വിളിച്ചു പറ‌ഞ്ഞോളു. അല്ലാതെ ബൗളറുടെ അടുത്തെത്തി സംസാരിക്കുന്നത് ശരിയായ രീതിയായിരുന്നില്ലെന്നും ഗവാസ്കര്‍ പറഞ്ഞു.

ധോണിയും പാണ്ഡ്യയും ഇല്ല, ഐപിഎല്ലിലെ മികച്ച ഇലവനെ തെരഞ്ഞെടുത്ത് ഇര്‍ഫാന്‍ പത്താന്‍

അഞ്ചാം പന്തിന് മുമ്പ് മോഹിത്തിന് അടുത്തെത്തി സംസാരിച്ച ഹാര്‍ദ്ദിക്കിന്‍റെ നടപടിയെ മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗും രൂക്ഷമായി വിമര്‍ശിച്ചു. തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിഞ്ഞ ഒരു ബൗളറോട് എന്ത് ഉപദേശിക്കാനാണെന്ന് സെവാഗ് ക്രിന് ബസിനോട് ചോദിച്ചു. രണ്ട് പന്തില്‍ 10 റണ്‍സ് വേണമെന്നത് മറ്റാരെക്കാളും മോഹിത്തിന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അയാള്‍ യോര്‍ക്കര്‍ ലൈനില്‍ തന്നെയാകും പന്തെറിയാന്‍ ശ്രമിക്കുക. പിന്നെ എന്ത് ഉപദേശമാണ് ആ സമയത്ത് നല്‍കാനുള്ളത്. അതിന് മുമ്പ് മോഹിത്തിനെ ബൗണ്ടറിയടിച്ചിരുന്നെങ്കില്‍ ഉപദേശിക്കുന്നതിന് പിന്നില്‍ യുക്തി ഉണ്ടായിരുന്നു.

ഫീല്‍ഡില്‍ എന്തെങ്കിലും മാറ്റം വേണോ എന്ന് ചോദിക്കാനായിട്ടായിരിക്കും ഹാര്‍ദ്ദിക് മോഹിത്തിനരികിലേക്ക് പോയിട്ടുണ്ടാകുക. പക്ഷെ താനായിരുന്നു ക്യാപ്റ്റനെങ്കില്‍ ഒരിക്കലും അത് ചെയ്യില്ലായിരുന്നുവെന്നും സെവാഗ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios