Asianet News MalayalamAsianet News Malayalam

അരൂരിൽ പുതിയ വിവാദം; എൽഡിഎഫ് കുറ്റവാളികളെ ഇറക്കി പ്രകോപനം ഉണ്ടാക്കുന്നെന്ന് യുഡിഎഫ്

കണ്ണൂരടക്കമുള്ള സ്ഥലങ്ങളിൽ നിന്നും ക്രിമിനൽ പശ്ചാത്തലമുള്ള പ്രവർത്തകരെ ഇറക്കിയാണ് എൽഡിഎഫിന്‍റെ പ്രചരണമെന്ന് യുഡിഎഫ്.

congress accuses cpm using criminals for election campaign in aroor
Author
Aroor, First Published Oct 15, 2019, 10:21 PM IST

അരൂർ: പ്രചരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ അരൂരിൽ പുതിയ വിവാദം. ഭരണസംവിധാനം ഉപയോഗിച്ച് എൽഡിഎഫ് കുറ്റവാളികളെ ഇറക്കി പ്രകോപനം ഉണ്ടാക്കുന്നെന്ന് യുഡിഎഫ്. എന്നാൽ യുഡിഎഫിന്റേത് തോൽവി മുന്നിൽ കണ്ടുള്ള ആരോപണങ്ങൾ മാത്രമാണെന്നാണ് എൽഡിഎഫിന്റെ മറുവാദം.

അരൂരിൽ തെരഞ്ഞെടുപ്പിന്റെ ചൂടു കൂടുന്നതിനൊപ്പം വിവാദങ്ങളും കത്തികയറുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തെ ചെല്ലിയാണ് പുതിയ വിവാദം. കണ്ണൂരടക്കമുള്ള സ്ഥലങ്ങളിൽ നിന്നും ക്രിമിനൽ പശ്ചാത്തലമുള്ള പ്രവർത്തകരെ ഇറക്കിയാണ് ഇടത് പക്ഷം മണ്ഡലത്തിൽ പ്രചരണം നടത്തുന്നതെന്നും വ്യാപകമായി ഇവർ ആക്രമം അഴിച്ചു വിടുന്നെന്നും യുഡിഎഫ് ആരോപിക്കുന്നു. ഭരണസംവിധാനം ഉപയോഗിച്ച് മദ്യവും പണവും നൽകി എൽഡിഎഫ് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നെന്നും യുഡിഎഫ് പറയുന്നു.

എന്നാൽ, തോൽവി മുന്നിൽ കണ്ടുള്ള യുഡിഎഫിന്റെ പാരക്രമങ്ങളാണ് ഇതെന്ന് എൽഡിഎഫ് തിരിച്ചടിച്ചു. അരൂരിന്റെ ചുമതലയുള്ള സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ താമസിക്കുന്ന വീടിന് സമീപം കഴിഞ്ഞ ദിവസം എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios