Asianet News MalayalamAsianet News Malayalam

കഴക്കൂട്ടത്തെ ശല്യമൊഴിവാക്കാന്‍ കടകംപള്ളി പ്രശാന്തിനെ വട്ടിയൂര്‍ക്കാവിലേക്ക് അയച്ചു: കുമ്മനം

. വട്ടിയൂര്‍ക്കാവില്‍ നിന്നും താന്‍ പിന്‍തിരിഞ്ഞു പോകില്ല. മണ്ഡലത്തില്‍ സജീവമായി തന്നെ ഉണ്ടാകുമെന്നും കുമ്മനം പറഞ്ഞു. 

kadakampally sent vk prasanth to vattiyoorkkavu to protect in constituency says kummanam
Author
Vattiyoorkavu, First Published Oct 1, 2019, 8:54 PM IST

തിരുവനന്തപുരം: കഴക്കൂട്ടത്തെ ശല്യമൊഴിവാക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മേയര്‍ വികെ പ്രശാന്തിനെ വട്ടിയൂർക്കാവിലേക്ക് സ്ഥാനാര്‍ത്ഥിയായി വിട്ടതാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ സി പി എം കോൺഗ്രസിനാണ് വോട്ട് കച്ചവടം നടത്തിയതെന്നും സിപിഎം-ബിജെപി വോട്ടുകച്ചവടത്തിന് മറുപടിയായി കുമ്മനം പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ നിന്നും താന്‍ പിന്‍തിരിഞ്ഞു പോകില്ല. മണ്ഡലത്തില്‍ സജീവമായി തന്നെ ഉണ്ടാകുമെന്നും കുമ്മനം പറഞ്ഞു. 

വട്ടിയൂര്‍ക്കാവില്‍ നിന്നും തന്നെ വെട്ടിയെന്ന നുണ പ്രചരണമാണ് ഇരുമുന്നണികളും നടത്തുന്നത്. യുഡിഎഫും എല്‍ഡിഎഫും നുണബോംബുകളാണും കുമ്മനം കുറ്റപ്പെടുത്തി. 

Follow Us:
Download App:
  • android
  • ios