Asianet News MalayalamAsianet News Malayalam

വിമാനം പുറപ്പെടാൻ വൈകി: കരിപ്പൂരിൽ പ്രതിഷേധം

  • കരിപ്പൂരിൽ നിന്നും ദുബൈയിലേക്ക് പോകേണ്ടിയിരുന്ന എഐ 937 വിമാനമാണ് വൈകിയത്
  • മണിക്കൂറുകൾ കഴിഞ്ഞിട്ടും വിമാനം പുറപ്പെടാതിരുന്നതോടെ യാത്രക്കാർ പ്രതിഷേധിക്കുകയായിരുന്നു
Air India flight delayed passenger protest in Karipur Airport
Author
Kozhikode International Airport (CCJ), First Published Oct 20, 2019, 3:01 PM IST

കോഴിക്കോട്: വിമാനം പുറപ്പെടാൻ വൈകുന്നതിനെതിരെ കരിപ്പൂരിൽ യാത്രക്കാരുടെ പ്രതിഷേധം. കരിപ്പൂരിൽ നിന്നും രാവിലെ 11.20 ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനമാണ് പുറപ്പെടാൻ വൈകിയത്.

കരിപ്പൂരിൽ നിന്നും ദുബൈയിലേക്ക് പോകേണ്ടിയിരുന്ന എഐ 937 വിമാനം സാങ്കേതിക തകരാർ മൂലമാണ് വൈകിയത്. പുറപ്പെടേണ്ട സമയം കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞിട്ടും വിമാനം പുറപ്പെടാതിരുന്നതോടെ യാത്രക്കാർ പ്രതിഷേധിക്കുകയായിരുന്നു.

പിന്നീട് സാങ്കേതിക തകരാർ പരിഹരിച്ചതായി അധികൃതർ അറിയിച്ചതോടെ യാത്രക്കാർ അടങ്ങി. വിമാനം ഉടൻ പുറപ്പെടുമെന്നാണ് വിവരം.

Follow Us:
Download App:
  • android
  • ios