Asianet News MalayalamAsianet News Malayalam

'വട്ടിയൂർക്കാവില്‍ സിപിഎം വോട്ടുമറിക്കും'; വ്യാജപ്രചാരണത്തിനെതിരെ പരാതിയുമായി അലൻസിയർ

വട്ടിയൂർക്കാവ് തെര‍ഞ്ഞെടുപ്പിൽ സിപിഎം വോട്ടുമറിക്കും എന്ന് അലൻസിയർ പറ‍ഞ്ഞു എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. 

Alencier complaint against fake news
Author
Thiruvananthapuram, First Published Oct 4, 2019, 9:37 PM IST

തിരുവനന്തപുരം: തനിക്കെതിരെയുളള വ്യാജപ്രചാരണങ്ങൾക്കെതിരെ നടൻ അലൻസിയർ ഡിജിപിക്ക് പരാതി നല്‍കി. വട്ടിയൂർക്കാവ് തെര‍ഞ്ഞെടുപ്പിൽ സിപിഎം വോട്ടുമറിക്കും എന്ന് അലൻസിയർ പറ‍ഞ്ഞു എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. 

'വട്ടിയൂർക്കാവിൽ ബിജെപി ജയിച്ചാൽ അതിന് ഉത്തരവാദി സിപിഎമ്മായിരിക്കും.' എന്നാണ് അലൻസിയറുടെ പ്രസ്താവന എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത. വ്യക്തിപരമായും രാഷ്ട്രീയമായും അലൻസിയറെ ആക്ഷേപിക്കുന്ന രീതിയിൽ ഈ വാർത്തയ്ക്ക് കമന്റുകളും വന്നു. സൈബർ ആക്രമണം അസഹനീയമായതോടെയാണ് അലൻസിയർ പരാതി നൽകാൻ തീരുമാനിച്ചത്.

നേരത്തെ സംഘപരിവാർ നയങ്ങൾക്കെതിരെ പലവട്ടം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുളള ആളാണ് അലൻസിയർ. എന്നാൽ, ഇത്തരം പ്രതിഷേധങ്ങളുമായി ഇപ്പോഴത്തെ സംഭവങ്ങൾക്ക് ബന്ധമുണ്ടോ എന്നറിയില്ലെന്ന് അലൻസിയർ പറഞ്ഞു. അലൻസിയറുടെ പരാതി സ്വീകരിച്ച ‍ഡിജിപി അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മീഷണറെ ചുമതലപ്പെടുത്തി.

Follow Us:
Download App:
  • android
  • ios