Asianet News MalayalamAsianet News Malayalam

ശബരിമല-മാളികപ്പുറം മേല്‍ശാന്തി നിയമനം; അബ്രാഹ്മണരെ പരിഗണിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കോട്ടയം സ്വദേശി വിഷ്ണു നാരായണൻ അടക്കമുള്ള 6 പേരാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്

Appointment of Sabarimala-Malikappuram chief priest; The High Court rejected the petition to consider the non Brahmins
Author
First Published Feb 27, 2024, 5:38 PM IST

കൊച്ചി: ശബരിമല മേൽശാന്തി, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിന് അബ്രാഹ്മണരെയും പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി.  മലയാള ബ്രാഹ്മണരെ മാത്രം നിയമക്കാനുള്ള   തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനം റദ്ദാക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. എന്നാൽ  മേൽശാന്തി നിയമത്തിനുള്ള അതോറിറ്റി ദേവസ്വം ബോർഡ് ആണെന്നും ശബരിമലയിലെ പ്രത്യേകതകളെല്ലാം കണക്കിലെടുത്താണ് ദേവസ്വം നിയമനം നടത്തുന്നതെന്നും ഇക്കാര്യത്തിൽ ഇടപെടാൻ കാരണങ്ങളില്ലെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി. കോട്ടയം സ്വദേശി വിഷ്ണു നാരായണൻ അടക്കമുള്ള 6 പേരാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ദേവസ്വം ബോ‍ഡിന്‍റെ നിയമന വിജ്ഞാപനം മൗലികാവകാശത്തിന്റെ ലംഘനമാണെന്നും  പൂജാകർമ്മങ്ങൾ അറിയുന്ന ഹിന്ദു സമൂഹത്തിലെ ആർക്കും നിയമനത്തിന് യോഗ്യതയുണ്ടെന്നുമാണ്  ഹർജിക്കാരുടെ വാദം. 

ടിപി വധക്കേസിൽ വധശിക്ഷയില്ല, പ്രതികളുടെ ശിക്ഷാകാലാവധി ഉയർത്തി, 6പേര്‍ക്ക് ഇരട്ട ജീവപര്യന്തം


 

Follow Us:
Download App:
  • android
  • ios